Rambutan Benefits

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് റംബൂട്ടാൻ

';

വിറ്റാമിൻ അടങ്ങിയിട്ടുണ്ട്

മധുരവും ചെറിയ പുളിപ്പും ചേര്‍ന്ന രുചിയാണിതിന്. വിറ്റാമിൻ സി, നാരുകൾ, ഇരുമ്പ്, കാത്സ്യം, ആന്‍റി ഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെ നിരവധി വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണിത്

';

പ്രതിരോധശേഷി

ഉയർന്ന അളവില്‍ വിറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ റംബൂട്ടാൻ ബെസ്റ്റാണ്. 100 ഗ്രാം റംബൂട്ടാനില്‍ 40 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതിനാല്‍ റംബൂട്ടാന് ബാക്ടീരിയകളെ അകറ്റാനും ശരീരത്തിന്‍റെ പ്രതിരോധശേഷിയെ സംരക്ഷിക്കാനും കഴിയും.

';

കാത്സ്യം, അയേണ്‍

വിറ്റാമിന്‍ സിക്ക് പുറമേ വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി9, ഫോളേറ്റ്, കാത്സ്യം, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍‌ എന്നിവ റംബൂട്ടാനിൽ അടങ്ങിയിട്ടുണ്ട്.

';

ദഹനത്തെ മെച്ചപ്പെടുത്തും

നാരുകളുടെ അംശം ഉള്ളതിനാൽ ദഹനത്തെ മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. ഇരുമ്പും കോപ്പറും അടങ്ങിയ റംബൂട്ടാന്‍ എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനും സഹായിക്കും.

';

അനീമിയ

അനീമിയ വരാതിരിക്കാന്‍ ദിവസവും റംബൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ പഴമാണ് റംബൂട്ടാന്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും റംബൂട്ടാന്‍ അടിപൊളിയാണ്.

';

കൊഴുപ്പ്

ശരീരത്തില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാനും ഇതിന് കഴിയും. നാരുകള്‍ ധാരാളം അടങ്ങിയ റംബൂട്ടാന്‍ ശരീരഭാരം കുറയ്ക്കാനും നല്ലതാണ്. റംബൂട്ടാന്‍ കഴിക്കുന്നതുവഴി കുറച്ചധിക സമയം വയറ് നിറഞ്ഞതായി തോന്നിക്കും. ഇത് നിങ്ങളുടെ വിശപ്പിനെ തടയുകയും വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

';

ചർമ്മം തിളങ്ങാൻ

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ റംബൂട്ടാൻ ആരോഗ്യകരമായ ചർമ്മത്തെ സ്വന്തമാക്കാൻ സഹായിക്കും. നിര്‍ജലീകരണം തടയാനും ശരീരത്തില്‍നിന്നും വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇത് ബെസ്റ്റാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ റംബൂട്ടാന്‍ ചര്‍മ്മത്തിലെ ചുളിവുകളെ മാറ്റി ചര്‍മ്മം തിളക്കമുള്ളതാക്കും.

';

VIEW ALL

Read Next Story