Hair Fall Reason: ഇന്ന് ഒട്ടുമിക്കവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇത് ഏറെ ആശങ്കാജനകമായ ഒന്നാണ്.

';


രാത്രിയില്‍ ഉറങ്ങുന്ന സമയത്ത്, മുടി കഴുകുമ്പോള്‍, മുടി ചീകുമ്പോള്‍ മുടി കൊഴിയാനുള്ള സാധ്യത ഏറെയാണ്‌. ഇത് കഷണ്ടിയെക്കുറിച്ചുള്ള ഭയം അലട്ടാൻ കാരണമാകുന്നു. മുടി കൊഴിയുന്നത്, അല്ലെങ്കില്‍ കഷണ്ടി നാണക്കേടിനും ആത്മവിശ്വാസക്കുറവിനും വഴിതെളിക്കുന്നു.

';


മുടി കൊഴിച്ചിലിന് ഒരു ശാശ്വത പരിഹാരമാണ് ഏവരും ആഗ്രഹിക്കുന്നത്. അതിന് മുടി കൊഴിയുന്നതിന്‍റെ ശരിയായ കാരണം അറിയേണ്ടിയിരിക്കുന്നു. പല കാരണങ്ങളാലാണ് മുടി കൊഴിയുന്നത്.

';


മുടികൊഴിച്ചിൽ എന്നത് ഒരു സാധാരണ പ്രക്രിയയാണ്, എന്നാല്‍ അത് പരിധിക്കപ്പുറം വർദ്ധിച്ചാൽ കഷണ്ടി വരാനുള്ള സാധ്യത ഏറെയാണ്‌. മുടി കൊഴിച്ചിലിന് പ്രധാനമായും 5 കാരണങ്ങള്‍ ആണ് ഉള്ളത്.

';

പോഷകങ്ങളുടെ അഭാവം

മുടിക്ക് വൈറ്റമിൻ ഇ, വൈറ്റമിൻ ഡി, പ്രോട്ടീൻ തുടങ്ങി പലതരം പോഷകങ്ങൾ ആവശ്യമാണ്. ഇവയുടെ അഭാവം മുടി കൊഴിച്ചിലിന് കാരണമാകും.

';

കെമിക്കൽ, ഹീറ്റ് ട്രീറ്റ്‌മെന്‍റ്

ഇക്കാലത്ത്, മുടി മനോഹരവും ആകർഷകവുമാക്കാൻ ആളുകള്‍ കൂടുതല്‍ കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങളും ഹീറ്റ് ട്രീറ്റ്‌മെന്‍റും സ്വീകരിയ്ക്കുന്നു. ഇത് കുറച്ച് സമയത്തേക്ക് മുടിയ്ക്ക് ഗുണം ചെയ്‌തേക്കാം. എന്നാല്‍, ദീർഘകാലാടിസ്ഥാനത്തിൽ ഇത് മുടിയ്ക്ക് ദോഷമേ വരുത്തൂ...

';

ഹോർമോൺ മാറ്റങ്ങൾ

ഗർഭകാലത്ത് സ്ത്രീകൾക്ക് ധാരാളം ഹോർമോൺ മാറ്റങ്ങൾ നേരിടേണ്ടിവരുന്നു, ഇതുമൂലം മുടി കൊഴിച്ചിൽ അല്ലെങ്കിൽ മുടി പൊട്ടൽ സംഭവിക്കാം. കൂടാതെ,, പ്രായത്തിനനുസരിച്ച് നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനം മുടി കൊഴിച്ചിലിന് കാരണമാകുന്നു.

';

ഹോർമോൺ അസന്തുലിതാവസ്ഥ

ചില ആളുകൾ ഹൈപ്പോതൈറോയിഡിസത്തിന് ഇരകളാകുന്നു, അതായത് കുറഞ്ഞ തൈറോയിഡ്, ഇതുകൂടാതെ പല സ്ത്രീകളും പിസിഒഎസ് നേരിടുന്നു. ഇത്തരം ഹോർമോൺ അസന്തുലിതാവസ്ഥ മുടി കൊഴിച്ചിലിന് കാരണമാകുന്നു.

';

രോഗങ്ങള്‍ സുഖപ്പെട്ടതിന് ശേഷം മുടി കൊഴിയാം

നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള രോഗം സുഖപ്പെടാനായി മരുന്നുകള്‍ കഴിച്ച വ്യക്തിയാണ് എങ്കില്‍ മരുന്നുകളുടെ പാര്‍ശ്വഫലം എന്ന നിലയ്ക്ക് ചിലപ്പോള്‍ മുടി കൊഴിയാം.

';

VIEW ALL

Read Next Story