വെള്ളം കുടിക്കുന്നത് ശരീരത്തെ റീഹൈഡ്രേറ്റ് ചെയ്യുകയും ഇതിലൂടെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും. മദ്യപാനം കാരണം നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റ് ബാലൻസ് വീണ്ടെടുക്കാൻ തേങ്ങാവെള്ളം നല്ലതാണ്
സമതുലിതമായ പ്രഭാതഭക്ഷണം ഹാങ്ങോവർ മാറാൻ നല്ലതാണ്
ഓക്കാനവും വയറുവേദനയും തടയാൻ ഇഞ്ചി നല്ലതാണ്. ഇഞ്ചിയിലെ ജിഞ്ചറോളുകൾക്കും ഷൊഗോളുകൾക്കും ആന്റിഓക്സിഡന്റ് ഇഫക്റ്റുകൾ ഉണ്ട്. ഇത് ഹാങ്ങോവർ മാറ്റാൻ സൂപ്പറാണ്
തേനും നാരങ്ങയും ചേർത്ത മിശ്രിതം കുടിക്കുന്നത് ഹാങ്ങോവറിന് വളരെ നല്ലതാണ്. ഇത് ശരീരത്തിന് ഊർജ്ജം നൽകും
ഉറക്കം ഹാങ്ങോവർ മാറ്റാനുള്ള നല്ലൊരു പരിഹാരമാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ ക്ഷീണം മാറ്റും
ഹാങ്ങോവർ കാരണം ഉണ്ടാകുന്ന ഛർദ്ദി, ദഹനക്കേട് എന്നിവ കുറയ്ക്കുന്നതിന് പുതിനയില ബെസ്റ്റാണ്. അതുകൊണ്ട് ഇത്തരം സന്ദർഭങ്ങളിൽ പുതിന ചായയോ പുതിന ഇലകൾ ചവയ്ക്കുകയോ ചെയ്യാം
മദ്യപിക്കുന്നതിന് മുൻപോ ശേഷമോ വിറ്റാമിൻ ബിയും സിങ്ക് സപ്ലിമെന്റുകളും കഴിക്കുന്നത് ഹാങ്ങോവറിന്റെ കാഠിന്യം കുറയ്ക്കും
കരിക്കിൻ വെള്ളവും മാതള ജ്യൂസുമൊക്കെ കുടിക്കുന്നത് ഹാങ്ങോവർ കൊണ്ടുണ്ടാകുന്ന ക്ഷീണം മാറ്റുന്നതിന് നല്ലതാണ്