Blackberry Benefits

ബ്ലാക്ക്ബെറി കഴിച്ചോളൂ, ആരോഗ്യഗുണങ്ങൾ ഏറെ

';

പോഷക​ഗുണങ്ങൾ

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഫലമാണ് ബ്ലാക്ക്ബെറി. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ബ്ലാക്ക്ബെറിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

';

ബ്ലാക്ക് ബെറി

കലോറി, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കുറവാണ്. വിറ്റാമിൻ സി ധാരാളമായി ബ്ലാക്ക് ബെറിയിൽ അടങ്ങിയിട്ടുണ്ട്

';

വൈറ്റമിൻ സി

ഒരു കപ്പ് ബ്ലാക്ക്‌ബെറിയിൽ 30.2 മില്ലിഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. എല്ലുകൾ, രക്തക്കുഴലുകൾ എന്നിവയിലെ കൊളാജൻ രൂപീകരണത്തിന് വിറ്റാമിൻ സി പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

';

പ്രതിരോധശേഷി

മുറിവുകൾ പെട്ടെന്ന് സുഖപ്പെടുത്താനും പ്രതിരോധശേഷി കൂട്ടുന്നതിനുമെല്ലാം ബ്ലാക്ക്ബെറി സഹായകമാണ്. എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമായ വിറ്റാമിൻ കെയും ബ്ലാക്ക്ബെറിയിൽ അടങ്ങിയിട്ടുണ്ട്

';

ബ്ലാക്ക്‌ബെറി

ആന്തോസയാനിൻ, പോളിഫെനോൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബ്ലാക്ക്‌ബെറി. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും ബ്ലാക്ക്ബെറി സഹായകമാണ്.

';

ഓർമ്മക്കുറവ്

ബ്ലാക്ക്‌ബെറി പോലുള്ള ബെറി പഴങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വാർദ്ധക്യം മൂലമുണ്ടാകുന്ന ഓർമ്മക്കുറവ് തടയാൻ സഹായിക്കുമെന്നാണ് പറയുന്നത്.

';

രക്തയോട്ടം

തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും ബ്ലാക്ക്ബെറിയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾക്ക് കഴിവുണ്ട്

';

ദഹനപ്രശ്നങ്ങൾ

ലയിക്കാത്ത നാരുകൾ ബ്ലാക്ക്‌ബെറിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കും

';

പ്രമേഹം

ബ്ലാക്ക്‌ബെറി പ്രമേഹം നിയന്ത്രിക്കുന്നതിന് ഉപയോഗപ്രദമാണ് കാരണം അവ ട്രൈഗ്ലിസറൈഡുകളും ഇൻസുലിൻ പ്രതിരോധവും കുറയ്ക്കുമെന്നാണ് പറയുന്നത്

';

ഹൃദ്രോഗം തടയാൻ

ബ്ലാക്ക്‌ബെറിയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ എന്ന സംയുക്തം ഹൃദ്രോഗം തടയാൻ സഹായിക്കും

';

മോണരോഗം

ബ്ലാക്ക്‌ബെറി കഴിക്കുന്നത് മോണരോ​ഗങ്ങൾ തടയുന്നതിനും സഹായിക്കും

';

VIEW ALL

Read Next Story