Black Sesame Benefits

കറുത്ത എള്ള് ഡയറ്റില്‍ ഉൾപ്പെടുത്തിക്കോളൂ.. ഗുണങ്ങൾ ഏറെ!

';

Benefits of Black Sesame

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയതാണ് എള്ള്. ഇവ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം..

';

കറുത്ത എള്ള്

മഗ്നീഷ്യം ധാരാളം അടങ്ങിയ കറുത്ത എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.

';

ചീത്ത കൊളസ്ട്രോൾ

ആന്‍റി ഓക്സിഡന്‍റുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

';

രക്തത്തിലെ പഞ്ചസാര

ഫൈബര്‍ ധാരാളം അടങ്ങിയ എള്ള് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് എള്ള് ധൈര്യമായി കഴിക്കാം.

';

എല്ലുകളുടെ ആരോഗ്യത്തിന്

കാത്സ്യം ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കും

';

ദഹനം മെച്ചപ്പെടുത്താന്‍

ഫൈബര്‍ ധാരാളം അടങ്ങിയ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

';

തലച്ചോറിന്‍റെ ആരോഗ്യത്തിന്

വിറ്റാമിന്‍ ബി6, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ എള്ള് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഓര്‍മ്മ ശക്തി കൂട്ടാനും ഇവ സഹായിക്കും.

';

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മിനറലുകളും അടങ്ങിയ എള്ള് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

';

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന്

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ എള്ള് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ചര്‍മ്മത്തിലെ വരള്‍ച്ചയെ അകറ്റാനും ഇവ സഹായിക്കും.

';

തലമുടിയുടെ ആരോഗ്യത്തിന്

അയേണ്‍, സിങ്ക് തുടങ്ങിയവ ധാരാളം അടങ്ങിയതാണ് എള്ള്. അതിനാല്‍ എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അകാലനരയെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും എള്ള് കഴിക്കുന്നത് നല്ലതാണ്.

';

VIEW ALL

Read Next Story