മാതളനാരങ്ങയുടെ തൊലി കളയരുതേ... ഗുണങ്ങൾ ഏറെ!
മാതളനാരങ്ങ കഴിക്കുന്നത് ശരീരത്തിന് പല ഗുണങ്ങളും നൽകുന്നു എന്നത് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. ദിവസവും ഇത് കഴിക്കുന്നത്തിലൂടെ അനീമിയയും ഇല്ലാതാക്കുന്നുയെ തടയുന്നു. ആളുകൾ മാതളനാരങ്ങ പൊളിച്ച് അതിന്റെ തൊലി വലിച്ചെറിയുന്നത് പതിവാണ്
നിങ്ങളും അങ്ങനെ ചെയ്യാറുണ്ടെങ്കിൽ ഇനി വേണ്ട. കാരണം അതിൽ ധാരാളം ഗുണങ്ങളുണ്ട്. മാതളനാരങ്ങയുടെ തൊലിയും പോഷകഗുണമുള്ളതാണ്. ഇത് പല രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ശരീരത്തിന് ബലം നൽകുന്നതിന് മാതളനാരങ്ങ ഏറെ ഗുണം ചെയ്യും. മാതളനാരങ്ങയുടെ തൊലിയിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്‌സിഡൻ്റ്, ആൻ്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ എന്നിവ ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
മാതളനാരങ്ങയുടെ തൊലികളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചർമ്മത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും
വായ്പ്പുണ്ണിന് മാതളനാരങ്ങയുടെ തൊലി വളരെ ഗുണം ചെയ്യും. ഇതിൻ്റെ തൊലി ദിവസവും പല്ലിൽ തേയ്ക്കുന്നത് നല്ലത്
മാതളനാരങ്ങയുടെ തൊലി കൊണ്ടുള്ള ചായയും ഏറെ ഗുണം ചെയ്യും. വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കാൻ ഇത് ഏറെ സഹായകമാണ്.