Amla: നെല്ലിക്ക

നെല്ലിക്ക ദിവസവും കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ ​ഗുണം ചെയ്യും. പ്രതിരോധശേഷി കൂട്ടുന്നത് മുതൽ ഹൃദയാരോ​ഗ്യം സംരക്ഷിക്കുന്നത് വരെ നിരവധി ആരോ​ഗ്യ ​ഗുണങ്ങളുണ്ട് ഇതിന്.

';

പ്രതിരോധശേഷി

നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോ​ഗപ്രതിരോധശേഷി കൂട്ടുന്നു.

';

ദഹനം

നെല്ലിക്കയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. കൂടാതെ മലബന്ധം, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് നെല്ലിക്കാ നീര് കുടിക്കുന്നത് നല്ലതാണ്.

';

വിളർച്ച

ഹീമോ​ഗ്ലോബിൻ കൂട്ടാൻ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സഹായിക്കും. അതിലൂടെ വിളർച്ച തടയാം.

';

കൊളസ്ട്രോൾ

കൊളസ്ട്രോൾ നിയന്ത്രിക്കാൻ പതിവായി നെല്ലിക്ക കഴിക്കുന്നത് കൊണ്ട് ​ഗുണം ചെയ്യും.

';

ഹൃദയം

നെല്ലിക്ക കഴിക്കുന്നതിലൂടെ ഹൃദയധമനികളുടെ ആരോ​ഗ്യം വർധിക്കും. അതിലൂടെ ഹൃദയാരോ​ഗ്യം മികച്ചതാകും.

';

പ്രമേഹം

പതിവായി നെല്ലിക്ക കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകും.

';

VIEW ALL

Read Next Story