Fruits

പഴങ്ങൾ എപ്പോഴും ആരോ​ഗ്യത്തിന് നല്ലതാണ്. പോഷകസമൃദ്ധമായ ഇവ ഡോക്ടർ വരെ നിർദ്ദേശിക്കാറുണ്ട്. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് എത്രയാണെന്ന് അറിയുമോ?

Zee Malayalam News Desk
Dec 12,2024
';

ആപ്പിൾ

ഒരു ഇടത്തരം ആപ്പിളിൽ 19 ​ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാതിരിക്കാൻ അതിനൊപ്പം നട്സ് അള്ലെങ്കിൽ ചീസ് കൂടി ഉൾപ്പെടുത്തുക.

';

തണ്ണിമത്തൻ

ഒരു കപ്പ് തണ്ണിമത്തനിൽ 9 ​ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, ​ഗ്രീക്ക് യോ​ഗർട്ട്, നട്സ് തുടങ്ങിയവ ഇതിനൊപ്പം കഴിക്കുന്നത് ബ്ലഡ് ഷു​ഗർ കൂടാതിരിക്കാൻ സഹായിക്കും.

';

മുന്തിരി

ഒരു കപ്പ് മുന്തിരിയിൽ 23 ​ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരി ഒഴിവാക്കാൻ ശ്രമിക്കുക. ഇതിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ചീസ് പോലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ മുന്തിരിക്കൊപ്പം കഴിക്കാം.

';

മാമ്പഴം

ഒരു ഇടത്തരം മാമ്പഴത്തിൽ 46 ​ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. നാരുകൾ ധാരാളം അടങ്ങിയ ചിയ സീഡ്സ് അല്ലെങകിൽ നട്സ് മുതലായവ ഇതിനൊപ്പം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും.

';

മാതളം

മാതളനാരങ്ങയിൽ 24 ​ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. വാൾനട്ട് അല്ലെങ്കിൽ അവോക്കാഡോ പോലുള്ളവ ഇതിനൊപ്പം കഴിക്കുന്നത് ബ്ലഡ് ഷു​ഗർ കൂടാതിരിക്കാൻ സഹായിക്കും.

';

പൈനാപ്പിൾ

ഒരു കപ്പ് പൈനാപ്പിളിൽ 16 ​ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കോട്ടേജ് ചീസ് പോലുള്ള പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഇതിനൊപ്പം കഴിക്കുക.

';

വാഴപ്പഴം

ഒരു ഇടത്തരം വാഴപ്പഴത്തിൽ 46 ​ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ബദാം വെണ്ണ പോലുള്ള ആരോ​ഗ്യകരമായ കൊഴുപ്പുകൾ ഇതിനൊപ്പം ചേർക്കുക.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story