ഏലയ്ക്കയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പതിവായി ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ ലഭിക്കും
അതിരാവിലെ ഏലയ്ക്ക വെള്ളം കുടിക്കുന്നത് വഴി ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രിക്കാൻ സാധിക്കും.
ഇത് ദഹനപ്രക്രിയയെ എളുപ്പത്തിൽ ആക്കുകയും ആമാശയത്തിലെ ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യും
ഹോർമോണുകളെ സന്തുലിതമാക്കുകയും ഉത്കണ്ഠ കുറയ്ക്കുന്നതിനും ഏലയ്ക്ക വെള്ളം നല്ലതാണ്
ഏലയ്ക്കയിലെ ആന്റി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ വായ്നാറ്റത്തെ ചെറുക്കാനും മോണയിലെ അണുബാധകളെ അകറ്റുന്നതിനും സഹായിക്കും
ഏലയ്ക്കാ വെള്ളം ഹൃദയസംബന്ധമായ രോഗങ്ങളെ തടയും. ഏലയ്ക്കാ വെള്ളം ദിവസവും കുടിക്കുന്നത് ആരോഗ്യകരമായ രക്തസമ്മർദം നിലനിർത്താനും കൊളസ്ട്രോളിന്റെ അളവ് നിലനിർത്താനും സഹായിക്കും
എല്ലാ ദിവസവും ഏലയ്ക്ക വെള്ളം കുടിക്കുന്നത് കോശങ്ങളെ സംരക്ഷിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും
ഫംഗസുകളെയും ബാക്ടീരിയകളെയും അകറ്റുന്നതിന് ഏലയ്ക്ക നല്ലതാണ്.