നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഒരു മിനറലാണ് സിങ്ക്. സിങ്കിൻ്റെ കുറവ് മൂലം നമ്മുടെ ശരീരം ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്
ശരീരത്തില്‍ സിങ്കിന്റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും രോഗങ്ങൾ പെട്ടെന്ന് ഉണ്ടാകാനും സാധ്യത ഏറെയാണ്
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സിങ്ക് അത്യാവശ്യമാണ്. സിങ്കിന്റെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാനും, പാടുകളും കുരുവുമൊക്കെ ഉണ്ടാകാനും സാധ്യതയുണ്ട്
തലമുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒരു മിനറലാണ് സിങ്ക്. സിങ്കിന്റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ഈ ലക്ഷണം അവഗണിക്കരുത്
സിങ്കിന്റെ കുറവു ദഹനത്തെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. മലബന്ധത്തിനും ഇത് കാരണമാകുന്നു
വിശപ്പില്ലായ്മയും ശരീര ഭാരം കുറയുന്നതും ശരീരത്തിൽ സിങ്കിന്റെ അഭാവം മൂലമാകാം
തലച്ചോറിന്റെ ആരോഗ്യത്തിനും സിങ്ക് അത്യാവശ്യമാണ്. സിങ്കിന്റെ കുറവു മൂലം ചിലരില്‍ ഓര്‍മ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്