നമ്മൾ ഭൂരിഭാഗം ആളുകളും ഓറഞ്ച് കഴിച്ചശേഷം അതിൻ്റെ തൊലിയെടുത്ത് ചവറ്റുകൊട്ടയിൽ ഇടാറാണ് പതിവ്. എന്നാൽ ഇനിയും ചവറിനോടൊപ്പം തള്ളാൻ വരട്ടെ. ഓറഞ്ച് തൊലിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമ്മുക്ക് നോക്കിയാലോ.
ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി, ആൻ്റി ഓക്സിഡൻ്റുകൾ, നാരുകൾ എന്നിവ ഓറഞ്ചിൻ്റെ തൊലിയിൽ അടങ്ങിയിട്ടുണ്ട്.
ഓറഞ്ചിൻ്റെ തൊലിയിൽ നാരുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പ് കുറയ്ക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു.
ഓറഞ്ച് തൊലി ഹൃദയാരോഗ്യത്തിന് മികച്ചതാണ്. കൊളസ്ട്രോൾ അളവ് കുറയ്ക്കാനും ശരീരത്തിൽ രക്തചംക്രമണം വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.
ഓറഞ്ചിൻ്റെ തൊലി മലബന്ധം, വയർ വീർക്കൽ എന്നിവ തടഞ്ഞ് ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഓറഞ്ച് തൊലി ചവയ്ക്കുന്നത് വായ്നാറ്റം അകറ്റുന്നതിനും വായിലെ അണുക്കളുടെ വളർച്ച തടയുന്നതിനും ഉത്തമമാണ്.
ചർമ്മാരോഗ്യം മെച്ചപ്പെടാൻ ഓറഞ്ചിൻ്റെ തൊലി സഹായിക്കുന്നു. മുഖക്കുരു കുറയ്ക്കാനും, ചർമ്മത്തിൻ്റെ നിറം വർധിപ്പിക്കാനും, നിർജ്ജീവമായ ചർമ്മകോശങ്ങളെ പുറന്തള്ളാനും ഓറഞ്ച് തൊലി ഗുണകരമാണ്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക