പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പറയാറുണ്ട്. എന്നാൽ അതും അമിതമായാൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും
പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസ് പലർക്കും ദഹിക്കാതെ പോകാറുണ്ട്. ഇത് വയറുവേദന, ഗ്യാസ്, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കും
ഒരു കപ്പ് പാലിൽ 180 കലോറി അടങ്ങിയിട്ടുണ്ട്. അതിനാൽ പാൽ അമിതമായി കുടിക്കുമ്പോൾ കൂടുതൽ കലോറി ശരീരത്തിലേക്ക് ചെയ്യും. ഇത് ശരീരഭാരം വർധിക്കാൻ കാരണമാകും
പാലിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത ഉയർത്തുകയും ചെയ്യും
പാലിന്റെ അമിതമായ ഉപഭോഗം മറ്റ് അവശ്യ പോഷകങ്ങളുടെ കുറവുകളിലേക്ക് നയിച്ചേക്കാം
അമിതമായി പാൽ കുടിക്കുന്നത് ഇരുമ്പിൻ്റെ ആഗിരണത്തെ തടസ്സപ്പെടുത്തും. ഇത് വിളർച്ചയ്ക്ക് കാരണമാകും
പാൽ അധികമാകുന്നത് മൂലം മുഖക്കുരു വരാനുള്ള സാധ്യതയുണ്ട്
അമിതമായ പാൽ ഉപഭോഗം ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കും
അമിതമായ പാൽ ഉപഭോഗം ഹോർമോൺ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്