നാടൻ ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇലയട. ഇലയട കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. നല്ല വാഴയിലയിൽ പൊതിഞ്ഞ് ചൂടുള്ള ഇലയടയ്ക്ക് നല്ല സ്വാദായിരിക്കും അല്ലേ..? എങ്കിൽ എളുപ്പത്തിൽ ഇലയട സ്വാദോടെ വീട്ടിൽ എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം.

';


അതിനായി അരിപ്പൊടി, തേങ്ങ ചിരകിയത്, ശർക്കര, ജീരകം, നേന്ത്രപ്പഴം, ഉപ്പ്, നെയ്യ്, വെളിച്ചെണ്ണ, വാഴയില എന്നിവ ആവശ്യമാണ്. ശേഷം അരിപ്പോടി ചൂടുള്ള വെള്ളത്തിൽ ഒഴിച്ച് കുഴച്ചെടുക്കുക. പത്തിരിമാവിന് പോലെയാണ് കുഴയ്ക്കേണ്ടത്.

';


അരിപ്പോടി കുഴയ്ക്കുന്നതിനൊപ്പം അൽപ്പം വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക. ശേഷം ചിരകി വെച്ച തേങ്ങ എടുക്കുക. അതിലേക്ക് നേന്ത്രപ്പഴം ചെറുതായി അരിഞ്ഞ് ചേർക്കുക. ശർക്കര നന്നായി പൊടിച്ചതും ജീരകം പൊടിച്ചതും ചേർത്ത് തേങ്ങയുടെ മിശ്രിതം തയ്യാറാക്കുക.

';


തേങ്ങയുടെ ഈ കൂട്ടാണ് നമുക്ക് ഇലയടയുടെ ഉള്ളിൽ ചേർത്ത് നൽകേണ്ടത്. ശേഷം ചെറുതായി മുറിച്ചു വെച്ച ഇല ഓരോന്നായി എടുത്തു വെള്ളമില്ലാത്ത വിധം തുടച്ചെടുക്കുക.

';


ശേഷം കുഴച്ച് വെച്ച മാവെടുത്ത് ഉരുളകളാക്കുക. അതിൽ നിന്നും ഒരു ഉരുളയെടുത്ത് ഒരു ഇലക്കഷണത്തിൽ വെക്കുക. അതിനു മുന്നോടിയായി ഇലയിൽ അൽപ്പം നെയ്യ് പുരട്ടുക. അിലേക്ക് മാവിന്റെ ഉരുള വെച്ച് പരത്തിയെടുക്കുക.

';


അതിലേക്ക് തേങ്ങയുടെ മിശ്രിതം ചേർക്കുക. തുടർന്ന് ഇലയും ചേർത്ത് ഇവ രണ്ടായി മടക്കുക. അതിന് ശേഷം ആവി കയറ്റുന്ന പാത്രം എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക.

';


ശേഷം ഓരോ അടയായി പാത്രത്തിലേക്ക് എടുത്ത് വെച്ച് നന്നായി വേവിക്കുക ഒരു പതിനഞ്ച് ഇരുപത് മിനുറ്റ് വേവിക്കുക. ശേഷം ​ഗ്യാസ് ഓഫാക്കിയ ശേഷം പാത്രത്തിന്റെ മൂടി തുറക്കാതെ വെക്കുക. അൽപ്പ സമയത്തിന് ശേഷം തുറന്ന് അട കഴിക്കാവുന്നതാണ്.

';

VIEW ALL

Read Next Story