വേനൽക്കാലമായപ്പോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് നേരിടേണ്ടതായി വരുന്നത്. അതിൽ പലരും ഇന്നു നേരിടുന്ന ഒരു ഗുരുതരമായ പ്രശ്നമാണ് മുടി കൊഴിച്ചിൽ, മുടിയുടെ അറ്റം പിളർന്ന് പോകുക തുടങ്ങിയ പ്രശ്നങ്ങൾ.
ശരീരത്തിൽ മുടിയുടെ വളർച്ചയ്ക്കാവശ്യമായ പോഷകങ്ങളുടെ അഭാവം കാരണമാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. അതിനായി ഈ വേനലിൽ ചില പഴങ്ങൾ പതിവായി കഴിക്കുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന വളരെ സഹായകരമാകും. അവയെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
നമ്മുടെ നാട്ടിൽ ധാരാളമായി കാണുപ്പെടുന്ന ഒരു ഫലമാണ് പപ്പായ. ശരീരത്തനാവശ്യമായ നിരവി പോഷകങ്ങളുടെ ഒരു വലിയ കേന്ദ്രമാണ് പപ്പായ. ഇത് കഴിക്കുകയോ, സ്മൂത്തിയോ, ജ്യൂസോ ആക്കി കഴിക്കുന്നതോ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും മുഖ സൗന്ദര്യം വർദ്ദിപ്പിക്കാനുവ വളരെ നല്ലതാണ്.
മഗ്നീഷ്യം, മാംഗനീസ്, കോപ്പർ എന്നിവയാൽ സമ്പുഷ്ടമായ ഒറു പഴവർഗമാണ് സ്ട്രോബറി. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ വേനൽക്കാലത്തെ മുടിയുടെ പ്രരശ്നങ്ങൾക്കെല്ലാം പരിഹാരമാകുന്നു.
നിരവധി പോഷകങ്ങളുടെ ഒരു കലവറയാണ് വാഴപ്പഴം. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരത്തിന് വളരെ നല്ലതാണ്. വാഴപ്പഴം കഴിക്കുന്നത് ശരീരത്തിൽ തണുപ്പ് നിലനിർത്താൻ സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്.
വിറ്റാമിൻ സി ശരീരത്തിലെ ഒരു അഭിവാജ്യമായ ഘടകമാണ്. ഈ വിറ്റാമിനിന്റെ ഒരു മികച്ച സ്രോതസ്സാണ് ഓറഞ്ച്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് മുടിയുടെ വളർച്ചയെ ഇരട്ടിപ്പിക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ എയും സിയും ധാരാളമായി അടങ്ങിയിരക്കുന്ന പഴവർഗമാണ് പേരക്ക. ഇത് മുടിയുടെ വളർച്ചയ്ക്കും താരം അകറ്റാനും സഹായകരമാണ്. ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല.)