ഓറഞ്ച് കുരു കളയരുതേ... ഗുണങ്ങൾ ഏറെ!
എല്ലാവർക്കും വല്ല ഇഷ്ടമുള്ള ഒരു ഫ്രൂട്ട് ആണ് ഓറഞ്ച്. ഓറഞ്ച് വെറുതേയും ജൂസാക്കിയും കുടിക്കും.
ഓറഞ്ച് കഴിക്കുന്നതിന് മുൻപ് അതിന്റെ കുരു കളയുകയാണ് പതിവ് അല്ലെ. അതിലുള്ള കയ്പ് തന്നെയാണ് അതിന്റെ കാരണം
ഓറഞ്ചിനെ പോലെ അതിന്റെ കുരുവിലും നിരവധി ഗുണങ്ങളുണ്ട്
വിറ്റാമിൻ സി ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കാൻസറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും
ഓറഞ്ച് കുരുവിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളുടെ എല്ലുകളുടേയും പല്ലുകളുടേയും വളർച്ചയ്ക്ക് ഇത് നല്ലതാണ്.
ഓറഞ്ച് വിത്തിൽ മനുഷ്യ കോശങ്ങളെ കൂടുതൽ കാലം ഊർജ്ജത്തോടെ നിലനിർത്തുന്ന ലിനോലെയിക് ആസിഡ് അടങ്ങിയിട്ടുണ്ട്