Oral Health

പല്ലുകളുടെ ആരോ​ഗ്യം സംരക്ഷിക്കേണ്ടത് ശരീരത്തിൻ്റെ മൊത്തം ആരോ​ഗ്യത്തിന് ഏറെ ആവശ്യമുള്ളതാണ്. ദന്താരോഗ്യത്തിന് ധാരാളം പോഷകങ്ങൾ അടങ്ങിയ വിവിധ പഴങ്ങളും ഭക്ഷണങ്ങളും കഴിക്കേണ്ടത് പ്രധാനമാണ്.

Zee Malayalam News Desk
Oct 13,2024
';

പഴങ്ങൾ

ഇത്തരത്തിൽ പല്ലുകളുടെയും മോണകളുടെയും ബലം വർധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഏറെ സഹായിക്കുന്ന ചില പഴങ്ങളുണ്ട്. ഈ പഴങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉറപ്പായും ഉൾപ്പെടുത്തുക.

';

ആപ്പിൾ

ദന്താരോ​ഗ്യസംരക്ഷണത്തിന് മികച്ച ഒരു പഴമാണ് ആപ്പിൾ. പല്ലുകളിൽ ക്യാവിറ്റി ഉണ്ടാകുന്നത് തടയാൻ ആപ്പിൾ സഹായിക്കും. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ഫൈബർ മോണയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

';

സ്‌ട്രോബെറി

വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ സ്‌ട്രോബെറി ദന്താരോഗ്യത്തിന് മികച്ചതാണ്. മോണയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് സ്‌ട്രോബെറിയിലെ വിറ്റാമിൻ സി സഹായിക്കുന്നു.

';

ഓറഞ്ച്

ഓറഞ്ചിൽ ധാരാളമുള്ള വിറ്റാമിൻ സി രോഗ പ്രതിരോധശേഷി കൂട്ടാനും കൊളാജൻ ഉൽപാദനം വർധിപ്പിച്ച് മോണയുടെ ആരോഗ്യം സംരക്ഷിക്കാനും പല്ലുകളെ ആരോഗ്യമുള്ളതാക്കാനും സഹായിക്കുന്നു.

';

കിവി

ഓറഞ്ച് പോലെ തന്നെ കിവിയും വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. അതിനാൽ കിവി കഴിക്കുന്നതും പല്ലുകളുടെയും മോണയുടെയും ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

';

പൈനാപ്പിൾ

പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലൈൻ എന്ന എൻസൈം പല്ലുകളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. വായിലെ ആസിഡുകളെ നിർവീര്യമാക്കാനും പല്ലിൻറെ ഇനാമലിനെ സംരക്ഷിക്കാനും പൈനാപ്പിൾ കഴിക്കുന്നത് ​ഗുണം ചെയ്യും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story