പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ശരീരത്തിൻ്റെ മൊത്തം ആരോഗ്യത്തിന് ഏറെ ആവശ്യമുള്ളതാണ്. ദന്താരോഗ്യത്തിന് ധാരാളം പോഷകങ്ങൾ അടങ്ങിയ വിവിധ പഴങ്ങളും ഭക്ഷണങ്ങളും കഴിക്കേണ്ടത് പ്രധാനമാണ്.
ഇത്തരത്തിൽ പല്ലുകളുടെയും മോണകളുടെയും ബലം വർധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഏറെ സഹായിക്കുന്ന ചില പഴങ്ങളുണ്ട്. ഈ പഴങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉറപ്പായും ഉൾപ്പെടുത്തുക.
ദന്താരോഗ്യസംരക്ഷണത്തിന് മികച്ച ഒരു പഴമാണ് ആപ്പിൾ. പല്ലുകളിൽ ക്യാവിറ്റി ഉണ്ടാകുന്നത് തടയാൻ ആപ്പിൾ സഹായിക്കും. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ഫൈബർ മോണയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ സ്ട്രോബെറി ദന്താരോഗ്യത്തിന് മികച്ചതാണ്. മോണയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് സ്ട്രോബെറിയിലെ വിറ്റാമിൻ സി സഹായിക്കുന്നു.
ഓറഞ്ചിൽ ധാരാളമുള്ള വിറ്റാമിൻ സി രോഗ പ്രതിരോധശേഷി കൂട്ടാനും കൊളാജൻ ഉൽപാദനം വർധിപ്പിച്ച് മോണയുടെ ആരോഗ്യം സംരക്ഷിക്കാനും പല്ലുകളെ ആരോഗ്യമുള്ളതാക്കാനും സഹായിക്കുന്നു.
ഓറഞ്ച് പോലെ തന്നെ കിവിയും വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. അതിനാൽ കിവി കഴിക്കുന്നതും പല്ലുകളുടെയും മോണയുടെയും ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലൈൻ എന്ന എൻസൈം പല്ലുകളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. വായിലെ ആസിഡുകളെ നിർവീര്യമാക്കാനും പല്ലിൻറെ ഇനാമലിനെ സംരക്ഷിക്കാനും പൈനാപ്പിൾ കഴിക്കുന്നത് ഗുണം ചെയ്യും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക