ഓട്സിന്റെ ഗുണഫലങ്ങളെക്കുറിച്ച് പ്രത്യേകമായി പറയേണ്ടതില്ലല്ലോ.. ആോഗ്യകരമായ ഒരു പ്രഭാതഭക്ഷണത്തിന് ഓട്സ് വളരെ നല്ലതാണ്. ഉയർന്ന് രക്ത സമ്മർദ്ധമുള്ളവരെ സംബന്ധിച്ച് രാവിലെ ഓട്സ്കഴിക്കുന്നത് ബിപി ഉയരാൻ അനുവിക്കുന്നില്ല. കൂടുതൽ ആരോഗ്യകരമാക്കുന്നതിനായി പഴങ്ങൾ, ഡ്രൈഫ്രൂട്ട്സ്, പച്ചക്കറികൾ എന്നിവയും ചേർക്കാവുന്നതാണ്.
പ്ലെയിൻ ഗ്രീക്ക് യോഗർട്ടിൽ സോഡിയം വളരെ കുറവാണ് അതിനാൽ ഇത് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ബിപി ഉയരാൻ അനുവദിക്കുന്നില്ല. മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന പ്രോട്ടീൻ അളവ് നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
മുട്ടയുടെ വെള്ളയിൽ സ്വാഭാവികമായ സോഡിയവും കൊളസ്ച്രോളം വളരെ കുറവാണ്. അതിനാൽ ഹൈ ബിപി പ്രശ്നമുള്ളവർക്ക് ഇത് മികച്ച തിരഞ്ഞെടുപ്പാണ്. ഇത് കൂടുതൽ ആരോഗ്യകരമാക്കുന്നതിനായി ചീര, കുരുമുളക്, ഗ്രേറ്റഡ് കാരറ്റ് എന്നിവയും ചേർക്കാവുന്നതാണ്.
ഉപ്പ് അധികം ചേർക്കാത്ത(ലോ സോഡിയം) ബ്രെഡുകൾ മാർക്കറ്റിൽ ലഭ്യമാണ്. ഇത് പ്രഭാത ഭക്ഷണമാക്കുന്നത് നിങ്ങളുടെ ബിപി ഉയർത്തുന്നില്ല. ഇതിനൊപ്പം ഏതെങ്കിലും തരത്തിലുള്ള പഴങ്ങൾ, പച്ചക്കറികൾ, മുട്ട എന്നിവ ചേർത്ത് കൂടുതൽ ആരോഗ്യകരമാക്കാവുന്നതാണ്.
രാവിലെ ഏതെങ്കിലും തരത്തിലുള്ള പഴങ്ങളുടേയോ പച്ചക്കറികളുടേയോ ജ്യൂസുകൾ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ബിപി ഉയരാൻ അനുവധിക്കുന്നില്ല. (ജ്യൂസുകൾ തയ്യാറാക്കുമ്പോൾ അമിത തോതിൽ പഞ്ചസര ചേർക്കരുത്. കൊഴുപ്പ് കുറഞ്ഞ പാൽ ഉപയോഗിക്കാം).
മധുരമിലാത്ത ബദാം പാലിൽ അതിൽ ഒരു സ്പൂൺ ചിയ വിത്തുകളും ചേർത്ത് രാത്രി മുഴുവൻ കുതിരാൻ വെക്കുക. രാവിലെ അതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള പഴങ്ങളും അരിഞ്ഞ് ചേർത്ത് കഴിക്കുക. ഇത് ബിപി രോഗികൾക്ക് വളരെ മികച്ച ഭക്ഷണമാണ്.
കുറഞ്ഞ സോഡിയം അല്ലെങ്കിൽ ഉപ്പില്ലാത്ത കോട്ടേജ് ചീസ് എടുത്ത് പ്രഭാത്തതില് നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതായിരിക്കും. കാരണം ഇവ ബിപി ഉയരാൻ അനുവധിക്കുന്നില്ല.