വേനൽക്കാല ഡയറ്റിൽ മുട്ട ഉൾപ്പെടുത്തേണ്ടതിൻറെ പ്രാധാന്യം അറിയാം
നിർജ്ജലീകരണം തടയുന്നതിനും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നതിനും മുട്ട മികച്ചതാണ്.
പോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ മുട്ട ദിവസം മുഴുവൻ ഊർജം പ്രദാനം ചെയ്യുന്നു.
മുട്ട പോഷകങ്ങളാൽ സമ്പന്നമാണ്. വിറ്റാമിനുകളായ എ, ഡി, ഇ, ബി12, ഇരുമ്പ്, സിങ്ക് തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണിത്.
വേനൽക്കാലത്ത് ശരീരത്തിൽ ഇലക്ട്രോലൈറ്റുകൾ നിലനിർത്താൻ മുട്ട മികച്ചതാണ്.
മുട്ടയിൽ ല്യൂട്ടിൻ, സിയാന്താക്സിൻ തുടങ്ങിയ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിൻറെ ആരോഗ്യത്തിന് മികച്ചതാണ്.
മുട്ടയിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.
പേശികളുടെ ആരോഗ്യത്തിന് മുട്ട മികച്ചതാണ്.
വിവിധ വിഭവങ്ങളിൽ എളുപ്പത്തിൽ ചേർക്കാൻ സാധിക്കും.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.