Fenugreek Water Benefits: വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ അറിയാമോ?

Published by: Ajitha Kumari | Mar 12, 2024

Fenugreek Benefits

ഭക്ഷണത്തിന് രുചി നൽകാൻ‌ മാത്രമല്ല വിവിധ രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിനും ഉലുവ സൂപ്പറാണ്. ഇതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളും ധാതുക്കളും ശരീരത്തിന് വളരെ പ്രധാനമാണ്

Published by: Ajitha Kumari | Mar 12, 2024

ധാതുക്കളാൽ സമൃദ്ധമാണ്

ഫൈബർ, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ് എന്നിവയുൾപ്പെടെയുള്ള ധാതുക്കളാൽ സമൃദ്ധമാണ് ഉലുവ

Published by: Ajitha Kumari | Mar 12, 2024

Fenugreek Water For Empty Stomach

വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ പലതാണ്

Published by: Ajitha Kumari | Mar 12, 2024

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിയന്ത്രണത്തിലാക്കാനും ഉലുവയ്ക്ക് കഴിയും. ദിവസവും രാവിലെ വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും.

Published by: Ajitha Kumari | Mar 12, 2024

ചീത്ത കൊളസ്‌ട്രോൾ

പതിവായി ഉലുവ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ അകറ്റുന്നതിന് സഹായകമാണ്. പ്രത്യേകിച്ച്, ഇത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു

Published by: Ajitha Kumari | Mar 12, 2024

രോഗപ്രതിരോധ ശേഷി

ഉലുവയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും സഹായകമാണ്.

Published by: Ajitha Kumari | Mar 12, 2024

ദഹന സംബന്ധമായ പ്രശ്‌നങ്ങൾ

ഉലുവ വെള്ളം ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്കും സൂപ്പറാണ്. ഇതിലടങ്ങിയിരിക്കുന്ന നാരുകൾക്ക് ദഹനക്കേട്, മലബന്ധം, വായുവിൻറെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കും.

Published by: Ajitha Kumari | Mar 12, 2024

അസിഡിറ്റി

പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, ഇരുമ്പ് എന്നിവ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. അസിഡിറ്റി പ്രശ്‌നമുള്ള ആളുകൾ ഇതൊഴിവാക്കാൻ എല്ലാ ദിവസവും രാവിലെ ഒരു ടീസ്പൂൺ കുതിർത്ത ഉലുവ കഴിക്കുന്നത് നല്ലതാണ്.

Published by: Ajitha Kumari | Mar 12, 2024

ആർത്തവ വേദന

ഉലുവ വെള്ളം കുടിക്കുന്നത് സ്ത്രീകളിൽ ആർത്തവ വേദന കുറയ്ക്കുന്നതിന് സഹായിക്കും. മുടി വളർച്ചയ്ക്ക് ആവശ്യമായ രണ്ട് പോഷകങ്ങളായ ഇരുമ്പും പ്രോട്ടീനും ഉലുവയിലുണ്ട്.

Published by: Ajitha Kumari | Mar 12, 2024

ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ

ഉലുവ വെള്ളത്തിലെ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം, ആസ്തമ തുടങ്ങി അവസ്ഥകൾ ലഘൂകരിക്കാനും സഹായിക്കും.

Published by: Ajitha Kumari | Mar 12, 2024

VIEW ALL

Read Next Story