Vitamin D3

മനുഷ്യശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി-3. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും വികാസത്തിനും കാൽസ്യം ആ​ഗിരണം ചെയ്യുന്നതിനും വിറ്റാമിൻ ഡി-3 അനിവാര്യമാണ്.

';

വിറ്റാമിൻ ഡി-3 ഭക്ഷണങ്ങൾ

ഇന്ന് പലരിലും വിറ്റാമിൻ ഡി-3യുടെ അളവ് കുറയുന്നുണ്ട്. ഇതിൻ്റെ കുറവ് മൂലം എല്ലുകൾക്ക് ബലക്കുറവ്, അണുബാധ തുടങ്ങിയവയിലേക്ക് നയിക്കും. വൈറ്റമിൻ ഡി-3യുടെ ആരോഗ്യകരമായ സ്രോതസ്സുകൾ ആയ ചില ഭക്ഷ്യവസ്തുക്കളെ കുറിച്ച് ചർച്ച ചെയ്യാം.

';

സാൽമൺ

വിറ്റാമിൻ ഡി യുടെ മികച്ച കലവറയാണ് നിറയെ കൊഴുപ്പുള്ള സാൽമൺ മത്സ്യം. സാൽമൺ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ വൈറ്റമിൻ ഡി-3യുടെ അഭാവം മൂലമുണ്ടാകുന്ന അസുഖങ്ങളെ വലിയ അളവിൽ പ്രതിരോധിക്കുന്നു. ‌

';

മുട്ടകൾ

മുട്ടകൾ വിറ്റാമിൻ ഡി-3യുടെ മികച്ച ഉറവിടമാണ്. ദിവസവും മുട്ടയുടെ വെള്ള കഴിക്കുന്നത് വിറ്റാമിൻ ഡി-3യുടെ അഭാവം മൂലമുള്ള പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുന്നു.

';

ഫോർട്ടിഫൈഡ് പാൽ

വിറ്റാമിൻ ഡി-3യുടെ മികച്ച സ്ത്രോസ്സാണ് ഫോർട്ടിഫൈഡ് പാൽ. ശരീരത്തിന് ആവശ്യമായ അധിക വിറ്റാമിൻസും ധാതുക്കളും ഫോർട്ടിഫൈഡ് പാലിൽ നിന്ന് ലഭിക്കും.

';

കൂൺ

കൂണുകളിൽ പലയിനങ്ങളിലും വലിയ അളവിൽ വൈറ്റമിൻ ഡി-3 അടങ്ങിയിട്ടുണ്ട്. വളർച്ച സമയത്ത് ഇത് ഒരുപാട് സൂര്യപ്രകാശം ഏൽക്കുന്നത് കൊണ്ടുതന്നെ ഇവയ്ക്ക് വൈറ്റമിൻ ഡി-3യെ വഹിക്കാനുള്ള ശേഷിയും ഉണ്ട്.

';

ഫോർട്ടിഫൈഡ് ഓറഞ്ച് ജ്യൂസ്

പ്രതിദിനം വിറ്റാമിൻ ഡി-3 ശരീരത്തിൽ ആവശ്യത്തിന് ലഭിക്കാൻ ഒരു ​ഗ്ലാസ് ഫോർട്ടിഫൈഡ് ഓറഞ്ച് ജ്യൂസ് കുടിച്ചാൽ മതിയാകും. ദിവസവും പാൽ കുടിക്കാൻ കഴിയാത്തവർക്ക് മികച്ച ഓപ്ഷനാണ് ഇത്.

';

ചൂര

വിറ്റാമിൻ ഡി-3യുടെ മികച്ച ഉറവിടമാണ് ചൂര മീൻ, പ്രത്യേകിച്ച് ക്യാനിൽ വരുന്ന ട്യൂണ. ഒരു ദിവസത്തിലേക്ക് ആവശ്യമായ വിറ്റാമിൻ ഡി-3യുടെ 40 ശതമാനം വെറും മൂന്ന് ഔൺസ് ചൂരയിൽ നിന്ന് ലഭിക്കും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story