ഭക്ഷണം നന്നായിപാകം ചെയ്യുന്നത് അതിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, അവയയിൽ അടങ്ങിയിരിക്കുന്ന രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യും. അത്തരത്തിൽ ശരിയായ രീതിയിൽ പാകം ചെയ്യേണ്ട ഭക്ഷണങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
പലരും ആരോഗ്യകരമെന്ന് കരുതി മുളപ്പിച്ച പയർ കഴിക്കുന്നു. എന്നാൽ ഇവ പാകം ചെയ്ത് കഴിക്കുന്നതാണ് ഉത്തമം. കാരണം പയറിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയ കുടലിനെ ബാധിക്കും.
ചില മത്സ്യങ്ങളിൽ ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ട്. ഇവ ശരിയായ രീതിയിൽ വേവിച്ചില്ലെങ്കിൽ അത് കുടലിനെ മോശമായി ബാധിക്കും.
വേവിക്കാത്ത മാംസം ഗുരുതരമായ കുടൽ അണുബാധയ്ക്കും വയറ്റിലെ പ്രശ്നങ്ങൾക്കും കാരണമാകും.
ശരിയായി തിളപ്പിക്കാത്ത പാൽ കുടിക്കുന്നത് ആരോഗ്യത്തിൻ ഹാീകരമാണ്. കാരണം പാലിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ ശരീരത്തിന് അത്ര നല്ലതല്ല.
പച്ച മുട്ടയും, പകുതി വേവിച്ച മുട്ടയും കഴിക്കുന്നത് കുടലിൽ അണുബാധയുണ്ടാക്കും.
ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടേയും വീട്ടുവൈദ്യങ്ങളുടേയും അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.