Cortisol level

സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോൾ ശരീരത്തിൽ കൂടുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. സമ്മർദ്ദം കൂടുമ്പോഴാണ് കോർട്ടിസോളിൻ്റെ അളവ് ശരീരത്തിൽ കൂടുന്നത്. കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.

';

ഡാർക്ക് ചോക്ലേറ്റ്

കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളായ ഫ്ലേവനോയ്ഡുകൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, ഡാർക്ക് ചോക്ലേറ്റിൽ ഉയർന്ന കലോറി ഉള്ളതിനാൽ മിതമായിട്ട് കഴിക്കുന്നതാകും ഉചിതം.

';

ബെറീസ്

ഉയർന്ന കോർട്ടിസോൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ബെറികളിൽ നിറഞ്ഞിരിക്കുന്നു. ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലാക്ക്‌ബെറി എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

';

വാഴപ്പഴം

പൊട്ടാസ്യം സമ്പുഷ്ടമായ വാഴപ്പഴം അഡ്രീനൽ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും കോർട്ടിസോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

';

ഫാറ്റി ഫിഷ്

സാൽമൺ, അയല, മത്തി എന്നീ ഫാറ്റി ഫിഷുകൾ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടങ്ങളാണ്. ഇവയ്ക്ക് ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, കൂടാതെ കോർട്ടിസോളിൻ്റെയും അഡ്രിനാലിൻ്റെയും അളവ് കുറയ്ക്കാനും സഹായിക്കും.

';

നട്സ്

ബദാം, വാൽനട്ട്, മറ്റ് നട്സ് എന്നിവ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് അഡ്രീനൽ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും കോർട്ടിസോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

';

അവക്കാഡോ

അവക്കാഡോകളിൽ പൊട്ടാസ്യവും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. സലാഡുകൾ, സ്മൂത്തികൾ എന്നിവയിൽ അവക്കാഡോ ഉപയോ​ഗിക്കാവുന്നതാണ്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story