Pista

രുചികരമായ ഒരു ഡ്രൈഫ്രൂട്ട് എന്നതിനുപരി നിരവധി പോഷകങ്ങളും ആരോ​ഗ്യ​ഗുണങ്ങളും ഉള്ള ഒന്നാണ് പിസ്ത. അതുകൊണ്ട് പിസ്തയെ ഒരു സൂപ്പർ ഫുഡ് ആയിട്ടാണ് കണക്കാക്കുന്നത്.

';

​ഗുണങ്ങൾ

ഹൃദയാരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു നിര എന്നിവ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരത്തിലെ ഇവയുടെ കുറവുകളെ കൈകാര്യം ചെയ്യാൻ പിസ്ത കഴിക്കുന്നത് കൊണ്ട് സാധിക്കും.

';

ഇരുമ്പിൻ്റെ കുറവ്

പിസ്തയിൽ നല്ല അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്, ശരീരത്തിലുടനീളം ഓക്സിജൻ കൊണ്ടുപോകുന്നതിന് ആവശ്യമായ ഒന്നാണ് ഇരുമ്പ്. ഡയറ്റിൽ പിസ്ത ഉൾപ്പെടുത്തുന്നത് ഇരുമ്പിൻ്റെ കുറവിനെ ചെറുക്കാനും അനീമിയ പോലുള്ള അവസ്ഥകൾ തടയാനും സഹായിക്കും.

';

വിറ്റാമിൻ ബി6

വിറ്റാമിൻ ബി 6ൻ്റെ മികച്ച ഉറവിടമാണ് പിസ്ത. ഇത് തലച്ചോറിൻ്റെ വികസനം, മെറ്റബോളിസം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്നു. പിസ്ത കഴിക്കുന്നത് ശരീരത്തിൽ വിറ്റാമിൻ ബി6ൻ്റെ ആവശ്യകതകൾ നിറവേറ്റുന്നതിന് സഹായിക്കും.

';

മ​ഗ്നീഷ്യം

ശരീരത്തിലെ 300-ലധികം ബയോകെമിക്കൽ റിയാക്ഷൻസിനെ പിന്തുണയ്ക്കുന്ന മഗ്നീഷ്യം എന്ന ധാതുവാൽ സമ്പുഷ്ടമാണ് പിസ്ത. മഗ്നീഷ്യത്തിൻ്റെ കുറവ് പേശികളുടെ ബലഹീനത, ക്ഷീണം, ഹൃദയതാളത്തിൻ്റെ തകരാറുകൾ എന്നിവയിലേക്ക് നയിച്ചേക്കാം.

';

സിങ്ക്

ശരീരത്തെ അണുബാധകളിൽ നിന്ന് റിക്കവർ ചെയ്യുന്നതിനും സുഖപ്പെടുത്തുന്നതിനും പിസ്തയിൽ അടങ്ങിയിരിക്കുന്ന സിങ്ക് ഒരു പങ്ക് വഹിക്കുന്നു. പിസ്തയിൽ കാണപ്പെടുന്ന സെലിനിയം രോഗപ്രതിരോധ സംവിധാനങ്ങളെ പിന്തുണയ്ക്കുന്ന സുപ്രധാന ഘടകമാണ്.

';

വിറ്റാമിൻ ഇ

വിറ്റാമിൻ ഇ യുടെ മികച്ച ഉറവിടമാണ് പിസ്ത. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഡാമേജുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്ന ആൻ്റിഓക്‌സിഡൻ്റാണ് വിറ്റാമിൻ ഇ. നിങ്ങളുടെ ഡയറ്റിൽ പിസ്ത ഉൾപ്പെടുത്തുന്നത് വിറ്റാമിൻ ഇ യുടെ കുറവ് പരിഹരിക്കാൻ സഹായിക്കും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story