പല ആരോഗ്യപ്രശ്നങ്ങൾ മൂലം വെറും വയറ്റിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്.
ഒരു ദിവസത്തിൻറെ തുടക്കത്തിൽ നിങ്ങൾ ആദ്യം കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം ദഹനസംബന്ധമായ പ്രശ്നങ്ങൾ അടക്കം ഉണ്ടായേക്കാം.
പ്രോബയോട്ടിക് ഭക്ഷണമാണെങ്കിലും വെറും വയറ്റിൽ തൈര് കഴിക്കുന്നത് ഉത്തമമല്ലെന്നാണ് പല പഠനങ്ങൾ സൂചിപ്പിക്കുന്നത്. വെറും വയറ്റിൽ കഴിക്കുമ്പോൾ തൈരിലെ ലാക്ടിക് ആസിഡ് മൂലം അസിഡിറ്റിയും ദഹന പ്രശ്നങ്ങളും ഉണ്ടായേക്കാം.
വെറും വയറ്റിൽ നേന്ത്രപ്പഴം കഴിക്കുന്നതും നല്ലതല്ല. നേന്ത്രപ്പഴത്തിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ വെറും വയറ്റിൽ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ സാധ്യതയുണ്ട്.
വെറും വയറ്റിൽ മധുരം കൂടിയ ശീതളപാനീയങ്ങൾ കുടിക്കുന്നത് ആരോഗ്യത്തിന് ദോശം ചെയ്യും. ദഹന പ്രശ്‌നത്തിന് പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വൻ തോതിൽ വർധിപ്പിക്കുന്നതിന് ഇത് ഇടയാക്കും.
എരിവുള്ള ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതല്ല. ധാരാളം എരിവുള്ള ഭക്ഷണം കഴിക്കുന്നത് വയറ്റിലെ ലൈനിങ്ങിനെ അസ്വസ്ഥമാക്കുകയും വയറിളക്കത്തിനും ദഹന പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യും.
വറുത്ത ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പ് കൂടുതലാണ്. ഇത് വെറും വയറിൽ കഴിക്കുമ്പോൾ ദഹിപ്പിക്കാൻ വയറിന് ബുദ്ധിമുട്ടായിരിക്കും.
വെറും വയറ്റിൽ സിട്രസ് പഴങ്ങൾ കഴിക്കാൻ പാടില്ല. ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ, ചില സിട്രസ് പഴങ്ങൾ അസിഡിറ്റിക്ക് കാരണമാകുകയും ദഹനത്തെ ബാധിക്കുകയും ചെയ്യും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക