Foods to avoid on empty stomach

നമ്മൾ കഴിക്കുന്ന ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ പോലും വെറും വയറ്റിൽ കഴിക്കുമ്പോൾ ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടായേക്കാം. ഒഴിഞ്ഞ വയറിൽ നാം കഴിക്കാൻ പാടില്ലാത്ത ഭക്ഷണപാനീയങ്ങൾ ഇവയാണ്.

';

സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ, ​ഗ്രേപ്പ്ഫ്രൂട്ട് എന്നിവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ആരോ​ഗ്യം ശ്രദ്ധിക്കുന്നവർക്ക് ഇത് പ്രിയപ്പെട്ടതാണ്. എന്നിരുന്നാലും ഇവ വെറുംവയറ്റിൽ കഴിക്കുമ്പോൾ ആസിഡ് ഉൽപാദനം വർധിക്കുകയും നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രൈറ്റിസ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.

';

കാപ്പി

രാവിലെ കാപ്പി കുടിച്ചാണ് പലരും ദിവസം ആരംഭിക്കുന്നത്. വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് പ്രതികൂല ഫലങ്ങളുണ്ടാക്കും. വയറ്റിൽ ആസിഡിൻ്റെ ഉൽപാദനം വർധിപ്പിച്ച് ദഹനക്കേടും അസ്വസ്ഥതയും ഉണ്ടാകും.

';

പഞ്ചസാരയുള്ള ഭക്ഷണങ്ങൾ

പേസ്ട്രികൾ, കുക്കീസ്, പഴച്ചാറുകൾ പോലെയുള്ള മധുരമുള്ള ഭക്ഷണങ്ങൾ രാവിലെ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകും.

';

വേവിക്കാത്ത പച്ചക്കറികൾ

പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നത് ആരോ​ഗ്യകരമാണെന്ന് നമ്മുക്ക് അറിയാം. എന്നാൽ വെറും വയറ്റിൽ ഇത് കഴിക്കുന്നത് അത്ര നല്ല ഓപ്ഷനല്ല. പച്ചക്കറികളിലെ ഉയർന്ന ഫൈബ‌ർ കണ്ടൻ്റ് വയറിനെ അസ്വസ്ഥമാക്കുകയും ​​ഗ്യാസ്, വയർ വീർക്കൽ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

';

എരിവ്

എരിവുള്ള ഭക്ഷണങ്ങൾ ഏത് സമയത്താണെങ്കിലും ​ദഹനവ്യവസ്ഥയെ ബുദ്ധിമുട്ടിക്കാറുണ്ട്. വെറും വയറ്റിൽ അത് കൂടുതൽ ദോഷകരമാണ്. മുളക്, വെളുത്തുള്ളി, ഹോട്ട് സോസുകൾ തുടങ്ങിയവ വയറിലെ ലൈനിം​ഗിനെ അസ്വസ്ഥമാക്കുകയും ദഹനക്കേട്, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ‌

';

വാഴപ്പഴം

എപ്പോൾ വേണമെങ്കിലും കഴിക്കാവുന്ന ഒരു ഭക്ഷണമായിട്ടാണ് പഴത്തെ നാം കാണുന്നത്. എന്നാൽ വെറും വയറ്റിൽ പഴം കഴിക്കുന്നത് അത്ര നല്ലതല്ല. പഴത്തിൽ മ​ഗ്നീഷ്യം ധാരാളമുണ്ട്. വെറും വയറ്റിൽ പഴം കഴിക്കുമ്പോൾ രക്തത്തിൽ മ​ഗ്നീഷ്യത്തിൻ്റെ അളവ് അതിവേ​ഗം വർധിക്കുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story