തൈര് മിക്കവാറും ആളുകൾക്ക് എല്ലാം ഇഷ്ടമുള്ള ഭക്ഷണമാണ്. ചൂട് സമയത്തും മറ്റും തണുത്ത തൈര് കഴിക്കുമ്പോൾ ലഭിക്കുന്ന ഉന്മേഷം പറഞ്ഞറിയിക്കാൻ പറ്റില്ല. എന്നാൽ തൈരിനൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാം.
പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ ദഹനം മികച്ചതാക്കുന്നത് വരെ നിരവധി ഗുണങ്ങളാണ് തൈരിനുള്ളത്. ചില ഭക്ഷണങ്ങളുമായി തൈര് സംയോജിപ്പിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കും. ആ ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
മത്സ്യത്തോടൊപ്പം തൈര് കഴിക്കുന്നത് തീർച്ചയായും ഒഴിവാക്കണം, കാരണം അവ രണ്ടും പ്രോട്ടീനാൽ സമ്പുഷ്ടമാണ്. ആനിമൽ പ്രോട്ടീനും വെജ് പ്രോട്ടീനും കൂടിച്ചേർന്നാൽ, മനുഷ്യ ശരീരത്തിന് ഒരുമിച്ച് ദഹിപ്പിക്കാൻ പ്രയാസമാണ്.
ഡീപ്പ് ഫ്രൈ ചെയ്ത പലഹാരങ്ങൾ കഴിക്കുന്നതിനൊപ്പം ഒരിക്കലും തൈര് കഴിക്കരുത്. ഇത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ദഹനക്കേടിനും നെഞ്ചെരിച്ചിലിനും കാരണമാകുകയും ചെയ്യും.
ശരീരത്തിന്റെ ചൂട് വർധിപ്പിക്കുന്ന ഭക്ഷണമാണ് മാമ്പഴം. തൈര് ശരീരത്തെ തണുപ്പിക്കുന്നതും. ഇത് രണ്ടും സംയോജിപ്പിക്കുമ്പോൾ, അത് ദഹനപ്രക്രിയയിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും ചർമ്മപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
മാമ്പഴത്തിൻ്റെ പോല ഉള്ളിക്കും ചൂടൻ സ്വഭാവമുണ്ട്. അതിനോടൊപ്പം തണുത്ത തൈര് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ, ചർമ്മരോഗങ്ങൾ, വയറുവേദന തുടങ്ങിയവയ്ക്ക് കാരണമായേക്കും.
തൈര് പാലിൽ നിന്നുള്ള ഉത്പന്നം തന്നെയാണെങ്കിലും പാലും തൈരും ഒരുമിച്ച് കഴിക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചിൽ, വയറുവീർക്കൽ തുടങ്ങിയ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക