ശരീരത്തിൽ ജലാംശം നിലനിർത്താൻ മാത്രമല്ല, കണ്ണിന്റെ ആരോഗ്യത്തിനും ചില പാനീയങ്ങൾ ഗുണകരമാണ്. ഇവയിലുള്ള പോഷകഘടകങ്ങളും ആന്റിഓക്സിഡന്റുകളും കാഴ്ച ശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.
കാഴ്ച ശക്തി കൂട്ടാൻ ഈ പാനീയങ്ങൾ ശീലമാക്കാം
നാരങ്ങ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടീൻ,സിയാക്സാന്തിൻ, വിറ്റാമിൻ സി തുടങ്ങിയവ മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയെ ചെറുക്കുകയും കണ്ണിലെ വീക്കം തടയുകയും ചെയ്യുന്നു.
ജലാംശം നിലനിർത്തുന്നതിന് മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തിനും വെള്ളം അത്യന്താപേക്ഷിതമാണ്. കണ്ണുകൾ വരണ്ട് പോകാതെ കാക്കാനും ശരീരത്തിലുടനീളമുള്ള രക്തയോട്ടം ഉറപ്പാക്കാനും ഇത് സഹായിക്കും.
ഇവയിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയെ തടയുകയും ഫോൺ, സൂര്യപ്രകാശം എന്നിവയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു.
വീക്കത്തെ ചെറുക്കാനും രോഗ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും ഇതിലെ ഫ്ലേവനോയ്ഡുകൾ സഹായിക്കും. കൂടാതെ മാക്യുലർ ഡീജനറേഷൻ തടയാനും ഓറഞ്ച് ജ്യൂസ് ഉത്തമമാണ്.
ചീര ജ്യൂസ് ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും പ്രമേഹവുമായി ബന്ധപ്പെട്ട നേത്ര പ്രശ്നങ്ങളെ ചെറുക്കുകയും ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.