Benefits of Curd

ദിവസവും തെെര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് നിരവധി ​ഗുണങ്ങൾ നൽകും. പാൽ ഫെർമെൻ്റ് ചെയ്തെടുക്കുന്ന തൈര് പ്രോബയോട്ടിക്സ്, പ്രോട്ടീനുകൾ, കാൽസ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ്.

';

ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താം

മെച്ചപ്പെട്ട ദഹനം, പ്രതിരോധശേഷി, ശക്തമായ അസ്ഥികൾ തുടങ്ങി നിരവധി ​ഗുണങ്ങളാണ് തൈരിലൂടെ ലഭിക്കുന്നത്. ഉച്ചഭക്ഷണത്തോടൊപ്പം ദിവസവും തൈര് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ശരീരത്തിന് ലഭിക്കുന്ന ​ഗുണങ്ങൾ ഇവയാണ്.

';

ദഹനം മെച്ചപ്പെടുത്തുന്നു

തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. കുടലിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ബാക്ടീരിയകളാണ് ഇവ. ദഹനം മെച്ചപ്പെടുത്തുന്നതിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ദഹനനാളത്തിൻ്റെ തകരാറുകൾ തടയുന്നതിനും തൈര് സഹായിക്കുന്നു.

';

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

തൈരിലെ പ്രോബയോട്ടിക്സ്, ആൻ്റിബോഡികളുടെ ഉത്പാദനവും രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനവും വർധിപ്പിക്കുന്നു. ഇത് പ്രതിരോധ ശേഷി വർധിപ്പിച്ച് ശരീരത്തെ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും കൂടുതൽ ഫലപ്രദമായി സംരക്ഷിക്കുന്നു.

';

എല്ലുകളും പല്ലുകളും ബലപ്പെടുത്തുന്നു

തൈരിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ ധാതുക്കളാണിത്. ഇത് പതിവായി കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രത നിലനിർത്താനും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോ​ഗാവസ്ഥകൾ തടയാനും സഹായിക്കുന്നു.

';

ഹൃദയാരോഗ്യം

തൈരിൽ ഹൃദയാരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്താൻ സഹായിക്കും. തൈര് പതിവായി കഴിക്കുന്നത് കൊളസ്‌ട്രോളിൻ്റെ അളവും രക്തസമ്മർദ്ദവും നിയന്ത്രിച്ച് ഹൃദയരോ​ഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

';

ചർമ്മാരോഗ്യം വർധിപ്പിക്കുന്നു

തൈരിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിന് പ്രകൃതിദത്തമായ എക്സ്ഫോളിയൻ്റായും മോയ്സ്ചറൈസറായും പ്രവർത്തിക്കുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്തും ജലാംശം നിലനിർത്തിയും മിനുസമാർന്നതും ആരോഗ്യമുള്ളതുമായ ചർമ്മം ലഭിക്കുന്നതിനായി തൈര് സഹായിക്കുന്നു.

';

പ്രമേഹം

തൈരിലെ പ്രോട്ടീനും കൊഴുപ്പും കാർബോഹൈഡ്രേറ്റിൻ്റെ ദഹനത്തെ താമസിപ്പിക്കുന്നു. ഇത് രക്തത്തിലേക്ക് പഞ്ചസാര ക്രമേണ പുറത്തുവിടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് തടയാൻ തൈര് കഴിക്കുന്നതിലൂടെ സഹായിക്കുന്നു,

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story