വെട്ടിത്തിളങ്ങുന്ന ചർമ്മം എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ശ്രദ്ധക്കുറവും സമയക്കുറവും നമ്മുടെ ചർമ്മത്തിന്‍റെ ഭംഗി നഷ്ടപ്പെടുത്തുന്നു.
ദൈനംദിന ഭക്ഷണക്രമത്തിൽ ചില പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ ചർമ്മത്തിന്‍റെ ഭംഗി വീണ്ടെടുക്കാന്‍ സാധിക്കും.
നമ്മുടെ ചർമ്മത്തിന് സ്വയം പുനരുജ്ജീവിപ്പിക്കാനുള്ള വലിയ കഴിവുണ്ട്. ദിവസവും ചർമ്മത്തിന് കൂടുതൽ ശ്രദ്ധ നൽകുന്നതുവഴി ഭംഗി നിലനിര്‍ത്താന്‍ സാധിക്കും.
ദിവസവും 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിക്കുക, ദിവസവും കുറഞ്ഞത് ഒരു ഗ്ലാസ് പച്ചക്കറി ജ്യൂസ് കുടിക്കുക.
നിങ്ങളുടെ ചർമ്മത്തെ നശിപ്പിക്കുന്നതിനാൽ പുകവലി പൂർണ്ണമായും ഒഴിവാക്കുക
അമിതഭാരത്തിന് കാരണമാകുന്ന വറുത്തതും എരിവുള്ളതുമായ ഭക്ഷണം ഒഴിവാക്കുക.
കൊഴുപ്പ് കഴിക്കുന്നത് നിയന്ത്രിക്കുക, ഫിഷ് ഓയിൽ, ഒലിവ് ഓയിൽ, കനോല ഓയിൽ, വാൽനട്ട് ഓയില്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉൾപ്പെടുത്തുക.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ധാരാളം കഴിയ്ക്കുക.
സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക, വിറ്റാമിൻ എ, ബി, സി, ഇ, സിങ്ക്, തുടങ്ങിയ ചർമ്മത്തെ പോഷിപ്പിക്കുന്ന പോഷകങ്ങൾ കഴിക്കുക.
പച്ച നിറഞ്ഞ പച്ചക്കറികളുടെ ഒരു വിഭവം എന്നും ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുക. അതായത്, ബ്രോക്കോളി, മല്ലിയില, ചീര എന്നിവ ചർമ്മത്തിന് ഏറെ ഉത്തമമാണ്.