Saniya Iyappan

സാനിയയുടെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ

';

സാനിയ ഇയ്യപ്പൻ

മലയാളികളുടെ പ്രിയപ്പെട്ട യുവനായികയാണ് സാനിയ ഇയ്യപ്പൻ. അഭിനയത്തിലും മോഡലിങ്ങിലും നൃത്തത്തിലും തിളങ്ങി നിൽക്കുന്ന താരത്തിന് കേരളത്തിനകത്തും പുറത്തും വലിയ ഫാൻ ഫോളോയിങ്ങാണുള്ളത്

';

അതീവ സുന്ദരി

നടിയുടെ ഏറ്റവും പുതിയ ലുക്കാണ് ആരാധകരുടെ മനംകവർന്നിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായാണ് നടിയുടെ വരവ്. സാരിയിൽ എന്നും വ്യത്യസ്തത പുലർത്തുന്ന നടിയാണ് സാനിയ. ഇത്തവണയും താരം ആ പതിവ് തെറ്റിച്ചിട്ടില്ല

';

സ്റ്റൈലൻ ലുക്കിൽ

സ്റ്റൈലൻ ലുക്കിലാണ് സാനിയ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്. റെഡ് കളർ പട്ട് സാരിയണിഞ്ഞ ചിത്രങ്ങളാണ് സാനിയ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുവപ്പ് സ്ലീവ്ലെസ്സ് ബ്ലൗസും ആഭരണങ്ങളും നടിക്ക് കൂടുതൽ അഴകേകുന്നുണ്ട്

';

ബനാറസ് പട്ട് സാരി

മിലൻ ഡിസൈൻസിന്റെ ബനാറസ് പട്ട് സാരിയാണ് സാനിയ ധരിച്ചിരിക്കുന്നത്. ഫാഷൻ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണയാണ് നടിയെ ഒരുക്കിയിരിക്കുന്നത്. ലൈഫ്സ്റ്റൈൽ ഫോട്ടോഗ്രാഫർ അഖിലാണ് താരത്തിന്റെ കലക്കൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

';

കിടിലൻ ലുക്കിൽ സാനിയ

സാരിയിൽ എന്നും കിടിലൻ ലുക്കിലാണ് സാനിയ ആരാധകർക്ക് മുന്നിൽ വന്നിട്ടുള്ളത്. ഗ്ലാമറസ് ലുക്കിൽ പലപ്പോഴും ആരാധകരുടെ കണ്ണുതള്ളിച്ചിട്ടുണ്ട് നടി

';

VIEW ALL

Read Next Story