ഹൃദയാരോഗ്യം വർധിപ്പിക്കാൻ ഈ ഫലങ്ങൾ കഴിക്കാം
മാതളനാരങ്ങയിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ബെറികളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കുകയും ചീത്ത കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
ആരോഗ്യകരമായ കൊളസ്ട്രോളിൻറെ അളവ് നിലനിർത്തുന്നതിൽ ഗുണം ചെയ്യുന്ന പൊട്ടാസ്യത്തിൻറെ നല്ല ഉറവിടമാണ് വാഴപ്പഴം.
കൊളസ്ട്രോൾ കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന സംയുക്തങ്ങൾ ചെറിയിൽ അടങ്ങിയിട്ടുണ്ട്.
എച്ച്ഡിഎൽ കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമാണ് അവോക്കാഡോ.
മുന്തിരിയിൽ ഹൃദയത്തിൻറെ ആരോഗ്യത്തിന് സംരക്ഷണം നൽകുന്ന അവശ്യ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.
വിറ്റാമിനുകൾ, നാരുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ് കിവി. ഇവ കൊളസ്ട്രോളിൻറെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഹൃദയത്തിൻറെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്ന ലയിക്കുന്ന നാരുകളുടെ നല്ല ഉറവിടമാണ് പിയേഴ്സ്.
ആപ്പിളിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ഓറഞ്ചിൽ വലിയ അളവിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാനും ഹൃദ്രോഗം തടയാനും സഹായിക്കുന്നു.