നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കും ഈ ഫലങ്ങൾ
ബെറിപ്പഴങ്ങൾ ആന്റി ഓക്സിഡന്റ് സമ്പുഷ്ടമാണ്. ഇത് എച്ച്ഡിഎൽ അളവ് വർധിപ്പിക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തിന് ജലാംശം ലഭിക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കും.
കിവി കഴിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
നല്ല കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങളാൽ സമ്പന്നമാണ് അവോക്കാഡോ.
ഓറഞ്ച് പതിവായി കഴിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.
അവശ്യപോഷകങ്ങളാൽ സമ്പുഷ്ടവും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതുമായ ഫലമാണ് പപ്പായ.
എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്ന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് പീച്ച് പഴം.