ശരീരത്തെ വിഷമുക്തമാക്കാൻ സഹായിക്കുന്ന സുഗന്ധദ്രവ്യങ്ങൾ
കുർക്കുമിൻ ധാരാളമായി അടങ്ങിയിരിക്കുന്ന മഞ്ഞളിന് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തെ വിഷാംശം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു സസ്യമാണ് സിലാൻട്രോ.
വയറിൻറെ ആരോഗ്യം മികച്ചതാക്കുന്നതിനും ദഹനം മികച്ചതാക്കുന്നതിനും ഇത് ഗുണം ചെയ്യും.
ദഹനം മികച്ചതാക്കാനും ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും ജീരകം മികച്ചതാണ്.
ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനും അണുബാധകളെ ചെറുക്കാനും ഇഞ്ചി മികച്ചതാണ്.
ഇത് കരളിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിന് മികച്ചതാണ്.
ആൻറി ഓക്സിഡൻറ് ഗുണങ്ങളുള്ള ചെത്തി രക്തം ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നതിനും കുടലിൻറെ ആരോഗ്യം മികച്ചതാക്കുന്നതിനും റോസ്മേരി നല്ലതാണ്.
ശരീരത്തെ വിഷമുക്തമാക്കുന്നതിനായി ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരേണ്ടത് പ്രധാനമാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.