PMS

ആർത്തവത്തിന് മുൻപായി മിക്ക സ്ത്രീകൾക്കും ശാരീരികമായും മാനസികമായും അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ഇതിനെയാണ് പിഎംഎസ് അല്ലെങ്കിൽ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന് പറയുന്നത്

Zee Malayalam News Desk
May 24,2024
';

പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം

ശരീരവേദന, സ്തനങ്ങളില്‍ വേദന, ദഹനപ്രശ്‌നം, ഗ്യാസ്ട്രബിള്‍, ദേഷ്യം, ഉത്കണ്ഠ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങൾ പിഎംഎസിന്റെ ഭാഗമാണ്

';

കാരണം

ഹോര്‍മോണിലുണ്ടാകുന്ന വ്യത്യാസങ്ങൾ മൂലമാണ് പിഎംഎസ് വരുന്നത്. അത് പൂർണമായി പരിഹരിക്കാൻ സാധിക്കില്ലെങ്കിലും ഈ ലക്ഷണങ്ങൾ കുറയ്ക്കാൻ കഴിയും.

';

പോഷകങ്ങൾ

പിഎംഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ചില പോഷകങ്ങൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.

';

കാൽസ്യം

മൂഡ് സ്വിംഗ്, വേദന തുടങ്ങിയവ കുറയ്ക്കാൻ കാൽസ്യം സഹായിക്കുന്നു. റാഗി, തൈര്, എള്ള് എന്നിവയാണ് കാൽസ്യത്തിന്റെ മികച്ച ഉറവിടങ്ങൾ.

';

മഗ്നീഷ്യം

വയറുവേദന, സ്തനങ്ങളുടെ ആർദ്രത, മൂഡ് സ്വിം​ഗ് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നതാണ് മഗ്നീഷ്യം. മത്തങ്ങ വിത്തുകൾ, ബദാം, കശുവണ്ടി എന്നിവ മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്

';

വൈറ്റമിൻ ബി 6

വിഷാദം, ക്ഷോഭം, സ്തനങ്ങളുടെ ആർദ്രത എന്നിവ കുറയ്ക്കാൻ സഹായിക്കുന്നത് വൈറ്റമിൻ ബി6 ആണ്. വൈറ്റമിൻ ബി 6 ൻ്റെ ഏറ്റവും മികച്ച ഉറവിടങ്ങൾ ചെറുപയർ, പപ്പായ എന്നിവയാണ്

';

ഒമേഗ-3 ഫാറ്റി ആസിഡുകൾ

ഒമേഗ-3 ഫാറ്റി ആസിഡുകൾ വീക്കം കുറയ്ക്കാനും മൂഡ് സ്വിം​ഗ് കുറയ്ക്കാനും സഹായിക്കുന്നു. സാൽമൺ, നെയ്യ് തുടങ്ങിയവയാണ് ഇതിന് കഴിക്കേണ്ടത്

';

വൈറ്റമിൻ ഡി

ക്ഷീണവും മാനസികാവസ്ഥയും കുറയ്ക്കാൻ സഹായിക്കുന്നതാണ് വൈറ്റമിൻ ഡി. സൂര്യ പ്രകാശം ഏൽക്കുമ്പോൾ വൈറ്റമിൻ ഡി ലഭിക്കും. സാൽമൺ, ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നതിലൂടെയും ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി ലഭിക്കും.

';

VIEW ALL

Read Next Story