ബ്രസീൽ നട്സിൻറെ ആരോഗ്യ ഗുണങ്ങൾ
ഒരു ബ്രസീൽ നട്ട് കഴിക്കുന്നത് നിങ്ങളുടെ ദൈനംദിന സെലിനിയം ആവശ്യത്തിൻറെ 100 ശതമാനം നൽകുന്നു. ഇത് തൈറോയ്ഡ്, രോഗപ്രതിരോധം, പ്രത്യുത്പാദന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് അത്യന്താപേക്ഷിതമാണ്.
പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, രക്തസമ്മർദ്ദം നിയന്ത്രിക്കൽ എന്നിവയ്ക്ക് ആവശ്യമായ മഗ്നീഷ്യം ബ്രസീൽ നട്ട്സിൽ ഉൾപ്പെടുന്നു.
ബ്രസീൽ നട്ട്സിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും കാൻസറിൻറെയും വിട്ടുമാറാത്ത രോഗങ്ങളുടെയും സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബ്രസീൽ നട്സിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മികച്ചതാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിൻറെയും അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ബ്രസീൽ നട്സിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധത്തിനും ചർമ്മത്തിൻറെ ആരോഗ്യം വർധിപ്പിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു.
ബ്രസീൽ നട്സിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ പോലുള്ള ഗുണം ചെയ്യുന്ന കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.