കാത്സ്യം, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ തുടങ്ങി നിരവധി പോഷകങ്ങൾ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിനൊപ്പം, ഇത് നമ്മുടെ ആരോഗ്യത്തെ പരിപാലിക്കുകയും ചെയ്യുന്നു.
പ്രമേഹരോഗികൾക്ക് ഏലയ്ക്ക ഒരു ഔഷധമായി കണക്കാക്കപ്പെടുന്നു.
ഏലത്തിന്റെ ഗ്ലൈസെമിക് സൂചിക 30 ആണ്. ഇതിന്റെ ഉപയോഗം മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നില്ല.
ഏലയ്ക്ക ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിനായി ഏലയ്ക്ക പൊടിയാക്കി കഴിക്കാം.
ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാൻ സഹായിക്കും.
ഏലയ്ക്കാ വെള്ളം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് സന്തുലിതമാക്കുന്നു.
പ്രമേഹരോഗികൾക്കും ഏലയ്ക്കാ ചായ ഗുണപ്രദമാണ്.
പ്രമേഹത്തിന് പുറമെ വായ് നാറ്റം അകറ്റാനും ഏലയ്ക്ക സഹായിക്കുന്നു.