വെണ്ടയ്ക്ക വെള്ളം തയ്യാറാക്കുന്ന രീതി

ഫ്രഷ് ആയ മൂന്ന് വെണ്ടയ്ക്ക എടുത്ത് ചെറിയ കഷ്ണങ്ങളാക്കി അരിയുക. ഇത് ഒരു ​ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവനും കുതിർക്കാൻ വെച്ചിട്ട് രാവിലെ പിഴിഞ്ഞ് അരിച്ച് വെറും വയറ്റിൽ കുടിക്കാം. രുചി കൂട്ടാൻ തേൻ ചേർക്കാവുന്നതാണ്.

Zee Malayalam News Desk
Sep 15,2024
';

കണ്ണുകളുടെ ആരോ​ഗ്യം

വെണ്ടയ്ക്ക വെള്ളത്തിൽ വിറ്റാമിൻ എയും ബീറ്റാ കരോട്ടിനും അടങ്ങിയിരിക്കുന്നു. ഇത് കണ്ണുകളുടെ ആരോ​ഗ്യത്തിന് നല്ലതാണ്.

';

ശരീരഭാരം

കുറഞ്ഞ കലോറിയും നാരുകളാൽ സമ്പന്നവുമായ വെണ്ടയ്ക്ക വെള്ളം ശരീരത്തിലെ ജലാംശം നിലനിർത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

';

ആൻ്റി ഓക്സിഡന്റുകൾ

ആൻ്റി ഓക്സിഡന്റുകളുടെ ശക്തമായ ഉറവിടമാണ് വെണ്ടയ്ക്ക വെള്ളം. ഇത് വീക്കം കുറയ്ക്കാനും ഫ്രീ റാഡിക്കലുകളെ ചെറുക്കാനും സഹായിക്കും.

';

​ദഹന വ്യവസ്ഥ

വെണ്ടയ്ക്ക വെള്ളത്തിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ​ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ​ഗുണം ചെയ്യും.

';

എല്ലുകളുടെ ആരോ​ഗ്യം

വിറ്റാമിൻ കെ, കാൽസ്യ തുടങ്ങിയവ അടങ്ങിയ വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് എല്ലുകളുടെ ആരോ​ഗ്യം സംരക്ഷിക്കുകയും ഓസ്റ്റിയോപെറോസീസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

';

പഞ്ചസാരയുടെ അളവ്

വെണ്ടയ്ക്കയിലുള്ള പോളിഫിനോളുകളും ഫ്ലേവനോയ്ഡുകളും ​ഗ്ലൂക്കോസിന്റെ അളവ് കുറച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story