തൈര് കഴിക്കാൻ ഇഷ്ടപ്പെടുന്നുവരാണ് പലരും. തൈരിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലാതാണ്.
തൈര് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും, പേശികളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
എന്നാൽ രാത്രിയിൽ തൈര് കഴിക്കാമോ എന്ന് പലർക്കും സംശയമാണ്.
യഥാർത്ഥത്തിൽ രാത്രിയിൽ തൈർ കഴിക്കുന്നതിൽ ആരോഗ്യകരമായി തെറ്റില്ല. പക്ഷ ഇനി പറയുന്ന പ്രശ്നങ്ങൾ ഉള്ളവർ രാത്രിയിൽ തൈര് കഴിക്കരുത്.
നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ദഹനപ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ രാത്രിയിൽ തൈര് കഴിക്കരുത്.
കാരണം ഇതൊരു പാലുൽപ്പന്നമാണ്. ഇതിൽ വലിയ അളവിൽ പ്രോട്ടീനും ഫാറ്റും അടങ്ങിയിരിക്കുന്നു. അതിനാൽ ചിലർക്ക് രാത്രിയിൽ ഇതി ദഹിക്കാൻ ബുദ്ധിമുട്ടായിരിക്കും.
ആയുർവേദപ്രകാരം രാത്രിയിൽ തൈര് കഴിക്കുന്നത് ശരീരത്തിൽ കഫം വർദ്ധിക്കുന്നതിന് കാരണമാകുന്നു. അതിനാൽ ജലദോഷം, ആസ്ത്മ പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ രാത്രിയില് തൈര് അധികം കഴിക്കാത്തതാണ് നല്ലത്.