തമിഴ് സിനിമ സൂപ്പർ താരമായിരുന്നു മലയാളിയായ എം ജി രാമചന്ദ്രൻ എന്ന എംജിആർ ഡിഎംകെയിലൂടെയാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. പിന്നീട് എഐഎഡിഎംകെ പാർട്ടി രൂപീകരിച്ചു. തമിഴ് സിനിമ മേഖലയിൽ നിന്നും രാഷ്ട്രീയത്തിലേക്കെത്തി ആദ്യമായി മുഖ്യമന്ത്രിയായ വ്യക്തിയാണ് എംജിആർ
1982ൽ എംജിആറിന്റെ എഐഎഡിഎംകെ പാർട്ടിയിൽ ചേർന്നു. എംജിആറിന്റെ പിൻഗാമിയായി എഐഎഡിഎംകെ അമ്മ എന്ന പേരിൽ നയിച്ചു. ആറ് തവണ തമിഴ്നാട് മുഖ്യമന്ത്രിയായി
2018ലാണ് കമൽ ഹാസൻ തന്റെ പാർട്ടിയായ മക്കൽ നീതി മയം രൂപീകരിക്കുന്നത്. 2021ൽ തമിഴ്നാട് തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്നും മത്സരിച്ചു. പക്ഷെ തോറ്റുപോയി
ക്യാപ്റ്റൻ 2005ലാണ് തന്റെ പാർട്ടിയായ ദേശീയ മുറുപോക്കു ദ്രാവിഡ് കഴകം രൂപീകരിക്കുന്നത്. 2011 തമിഴ്നാടിന്റെ പ്രതിപക്ഷ നേതാവിയിരുന്നു. അടുത്തിടെയാണ് വിജയ്കാന്ത് മരണത്തിന് കീഴടങ്ങിയത്
2010ൽ ഡിഎംകെയിലൂടെയാണ് ഖുശ്ബു രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് കോൺഗ്രസിലേക്ക് കുടിയേറി. എന്നാൽ 2020ൽ ഖുശ്ബു ബിജെപിക്കൊപ്പം ചേർന്നു തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. പക്ഷെ തോറ്റു പോയി
കരുണാനിധിയുടെ ചെറുമകനും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുമ്പ് സിനിമയിലാണ് ആദ്യമെത്തിയത്. നിലവിൽ ഡിഎംകെ മന്ത്രിസഭയിലെ യുവജകാര്യ മന്ത്രിയാണ് ഉദയനിധി
ഏറ്റവും ഒടുവിലായി കോളിവുഡിൽ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയ താരമാണ് വിജയ്. തമിഴ് വെട്രി കഴകം എന്ന പാർട്ടിയാണ് വിജയ് രൂപീകരിച്ചു.
രജിനികാന്ത് നേരത്തെ രാഷ്ട്രീയ പ്രവേശനം അറിയിച്ചിരുന്നെങ്കിലും പിന്നീട് ആരോഗ്യ പ്രശ്നത്തെ തുടർന്ന് പിന്മാറുകയായിരുന്നു