ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കാം... നിരവധിയാണ് ഗുണങ്ങൾ
ഉണക്കമുന്തിരിയിലെ പ്രകൃതിദത്ത പഞ്ചസാര ഊർജ്ജം നൽകുന്നതിനും അമിതമായി ഭക്ഷണം കഴിക്കുന്നതിനുള്ള ആസക്തി തടയുന്നതിനും സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
പൊട്ടാസ്യം, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമായ ഉണക്കമുന്തിരി വെള്ളം രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കും.
ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുന്ന ആൻറി ഓക്സിഡൻറുകൾ ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്നു.
ദഹനം മികച്ചതാക്കുന്നതിനും ദഹനപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നത് മികച്ചതാണ്.
ഇത് ഇരുമ്പിൻറെ മികച്ച സ്രോതസാണ്. ശരീരത്തിൽ ഇരുമ്പിൻറെ അളവ് വർധിപ്പിക്കാനും ഹീമോഗ്ലോബിൻ വർധിപ്പിക്കാനും ഉണക്കമുന്തിരി മികച്ചതാണ്. ഇത് വിളർച്ച തടയാനും സഹായിക്കുന്നു.
ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.