ഓട്സിന്റെ ആരോഗ്യ ഗുണങ്ങൾ
ഓട്സിൽ ലയിക്കുന്ന ഫൈബറും ബീറ്റാ ഗ്ലൂക്കനും അടങ്ങിയിട്ടുണ്ട്. ഇത് മുറിവുകൾ വേഗത്തിൽ സുഖപ്പെടാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
ഓട്സിലെ ഉയർന്ന ഫൈബർ ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ അളവിന്റെയും പെട്ടെന്നുള്ള വർധനവിനെ തടയുന്നു.
ഫ്രീ റാഡിക്കലുകളെ പ്രതിരോധിച്ച് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളുടെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണ് ഓട്സ്.
സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയ കാൻസറുകളുമായി ബന്ധപ്പെട്ട ഹോർമോൺ തകരാറുകളെ ചെറുക്കുന്ന ലിഗ്നാനുകളുടെ ഉറവിടമാണിത്.
രക്താതിമർദ്ദവും സമ്മർദ്ദവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഓട്സ് ഭക്ഷണത്തിൽ ചേർക്കുന്നത് ഗുണം ചെയ്യും.
ഓട്സ് കഴിക്കുന്നത് ദീർഘനേരം വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും. ഇതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഓട്സിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിനെ പ്രതിരോധിക്കാനും ചർമ്മത്തിലെ അധിക എണ്ണ ഇല്ലാതാക്കാനും സഹായിക്കും.
തലയോട്ടിയിലെ ചൊറിച്ചിൽ, താരൻ എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഓട്സ് മികച്ചതാണ്. ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ് ഓട്സ്. ഇത് ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്നു.