സ്ത്രീകൾക്ക് മത്തങ്ങക്കുരു നെയ്യിൽ വറുത്തു കഴിച്ചാൽ ആർത്തവ വേദനയിൽ നിന്ന് ആശ്വാസം ലഭിക്കും.
ശരീരബലം വർദ്ധിപ്പിക്കുന്നതിനായി മത്തങ്ങക്കുരു ഉണക്കി പൊടിച്ച് പാലിൽ കലർത്തി കുടിക്കുന്നത് ഗുണം ചെയ്യും.
മത്തങ്ങ വിത്തിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു.
മത്തങ്ങ വിത്തുകൾ കഴിക്കുന്നത് കോളൻ, പ്രോസ്റ്റേറ്റ്, സ്തനാർബുദ കോശങ്ങളുടെ വളർച്ച എന്നിവ തടയാൻ സഹായിക്കുന്നു.
ദിവസവും ഒരു പിടി മത്തങ്ങയുടെ കുരു കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
മത്തങ്ങക്കുരുവിൽ കുർട്ടിവിറ്റാസിൻ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയെ സഹായിക്കുന്നു.