പർപ്പിൾ കാബേജിൻറെ ഗുണങ്ങൾ അറിയാം
പർപ്പിൾ കാബേജ് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കുന്നു.
ആൻറി ഓക്സിഡൻറ് ഗുണങ്ങളും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന സംയുക്തങ്ങളും പർപ്പിൾ കാബേജിൽ അടങ്ങിയിരിക്കുന്നു.
ശരീരത്തിൽ വീക്കം ഉണ്ടാകുന്നത് പല രോഗങ്ങൾക്കും കാരണമാകും. പർപ്പിൾ കാബേജ് കഴിക്കുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ആന്തോസയാനിൻ പർപ്പിൾ കാബേജിൽ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
കാത്സ്യം, മാംഗനീസ്, സിങ്ക് എന്നിവയുടെ മികച്ച ഉറവിടമാണ് പർപ്പിൾ കാബേജ്.
പർപ്പിൾ കാബേജിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനത്തിന് സഹായിക്കുന്നു.
പർപ്പിൾ കാബേജ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.