പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
ബദാം, വാൽനട്ട് തുടങ്ങിയ നട്സുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കും.
ഇതിൽ പ്രോട്ടീൻ കൂടുതലും മധുരം കുറവുമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു.
ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി തുടങ്ങിയവയിൽ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിരിക്കുന്നു. ഇത് ആൻറി ഓക്സിഡൻറുകൾ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ്.
ഇവ നാരുകളാൽ സമ്പന്നമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനും മധുരത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുന്നു.
കുറഞ്ഞത് 77 ശതമാനം കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കുക. ഇവയിൽ മിൽക്ക് ചോക്ലേറ്റുകളേക്കാൾ മധുരം കുറവാണ്.
ഈ ഭക്ഷണങ്ങൾ പോഷക ഗുണങ്ങൾ ഉള്ളവയും അമിതമായി മധുരം അടങ്ങിയ ഭക്ഷണങ്ങൾക്ക് പകരം ലഘുഭക്ഷണങ്ങളായി കഴിക്കാവുന്നവയുമാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.