തികച്ചും പ്രകൃതിദത്തമായ രീതിയിൽ മുടിക്ക് നിറം നൽകാനാണ് സാധാരണയായി മൈലാഞ്ചി ഉപയോഗിക്കുന്നത്.
മൈലാഞ്ചിയോടൊപ്പം മറ്റ് ചില ചേരുവകളും ചേർക്കുന്നത് മുടിക്ക് നിറം നൽകുന്നത് കൂടാതെ താരൻ അകറ്റാനും മുടി വളർച്ച വര്‍ദ്ധിപ്പിക്കാനും സഹായിയ്ക്കും.
മൈലാഞ്ചി മുടിയ്ക്ക് നല്‍കുന്നത് എണ്ണമറ്റ ഗുണങ്ങൾ ആണ്
മൈലാഞ്ചി ഇലകളിലെ പ്രകൃതിദത്തമായ ചില ഘടകങ്ങള്‍ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
കടുകെണ്ണയില്‍ മൈലാഞ്ചി കലർത്തി ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാനുള്ള മികച്ച മാർഗ്ഗമാണ്.
താരനും തലയോട്ടിയിലുണ്ടാകുന്ന ചൊറിച്ചിലിനും പരിഹാരമാണ് മൈലാഞ്ചി.
വരണ്ടതോ അല്ലെങ്കിൽ കേടുപാടുള്ളതോ ആയ മുടിയുടെ അറ്റങ്ങൾ പലപ്പോഴും പൊട്ടി പോകാനുള്ള സാധ്യതയുണ്ട്. ഈ പ്രശ്നവും മൈലാഞ്ചി കൊണ്ട് പരിഹരിക്കാം.
മുടിയുടെ ബലം വർധിപ്പിക്കാനും മുടിയിഴകൾക്ക് സ്വാഭാവിക രീതിയിൽ തിളക്കം നൽകാനുമെല്ലാം മൈലാഞ്ചി ഉപയോഗിക്കാം.
എണ്ണമയം കൂടുതലുള്ള ശിരോചർമത്തിൽ എളുപ്പത്തിൽ അഴുക്ക് അടിഞ്ഞുകൂടാനും കൂടുതൽ താരൻ ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. മൈലാഞ്ചി പുരട്ടുന്നത് ഇതിനു പരിഹാരമാണ്.
മൈലാഞ്ചി, ഒലിവ് ഓയിൽ, വെളിച്ചെണ്ണ എന്നിവ ചേർത്ത ഹെയർ മാസ്ക് വരണ്ട മടിയുള്ളവർക്ക് ഗുണകരമാണ്.