എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ നല്ലത്
ബദാമിൽ നാരുകൾ കൂടുതലാണ്. ഒമേഗ- 3 ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടമാണ് ബദാം.
അവക്കാഡോ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ മികച്ചതാണ്. ഇതിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പും നാരുകളും അടങ്ങിയിരിക്കുന്നു.
ബെറികളിൽ നരുകളുടെ അളവ് കൂടുതലാണ്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
കാരറ്റ് നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
കോളിഫ്ലവർ നാരുകളാൽ സമ്പുഷ്ടമാണ്. ഇത് അരിഭക്ഷണത്തിന് പകരമായി കഴിക്കാവുന്നതാണ്.
ലയിക്കുന്ന നാരുകളുടെ സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് വഴുതനങ്ങ. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.
കിവി നാരുകളാൽ സമ്പന്നമാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
സാൽമൺ ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയതാണ്. സാൽമൺ മത്സ്യം കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
വൈറ്റ് ബീൻസിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും.