തെന്നിന്ത്യയിലെ തിരക്കേറിയ മുൻനിര നടിമാരിൽ ഒരാളാണ് കീർത്തി സുരേഷ്.
നടി മേനകയുടെയും നിർമ്മാതാവ് ജി.സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി.
ബാലതാരമായാണ് കീർത്തി സിനിമയിലെത്തിയത്. അച്ഛനെയാണ് എനിക്ക് ഇഷ്ടം, കുബേരൻ എന്ന ചിത്രത്തിങ്ങളിൽ അഭിനയിച്ചു.
സിനിമയിലെത്തുന്നതിന് മുമ്പ് ടെലിവിഷൻ സീരിയലുകളിൽ കീർത്തി അഭിനയിച്ചിരുന്നു.
സന്താനഗോപാലം, ഗൃഹനാഥൻ, കൃഷ്ണകൃപാസാഗരം തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലാണ് കീർത്തി അഭിനയിച്ചത്.
കീർത്തിയുടെ അഭിനയത്തിനും സൗന്ദര്യത്തിനും വസ്ത്രധാരണത്തിനുമെല്ലാം ആരാധകർ ഏറെയാണ്.
സിനിമാ തിരക്കുകൾക്കിടയിലും ഏറ്റവും പുതിയ ഫാഷൻ രീതികൾ പിന്തുടരാൻ കീർത്തി പതിവായി ശ്രദ്ധിക്കാറുണ്ട്.
സമൂഹ മാധ്യമങ്ങളിൽ കീർത്തി പങ്കുവെക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗമാണ് വൈറലാകുന്നത്.