രാത്രി സമയങ്ങളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനെ ഹൈപ്പോഗ്ലൈസീമിയ എന്നാണ് പറയുന്നത്. ഈ അവസ്ഥയുണ്ടാകുമ്പോൾ ശരീരം ചില ലക്ഷണങ്ങൾ കാണിക്കും. എന്തൊക്കെയാണതെന്ന് നോക്കാം..
രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോൾ തലകറക്കം, ഓക്കാനം തുടങ്ങിയവ അനുഭവപ്പെടും.
ബ്ലഡ് ഷുഗർ ലെവൽ കുറയുമ്പോൾ നമ്മൾ അമിതമായി വിയർക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ കുറയുമ്പോൾ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകും.
ബ്ലഡ് ഷുഗർ ലെവൽ കുറയുമ്പോൾ അത് ഉറക്കമില്ലായ്മയ്ക്ക് കാരണമായേക്കും.
രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകുന്നു.
ബ്ലഡ് ഷുഗർ ലെവൽ കുറയുമ്പോൾ വിശപ്പും ഉത്കണ്ഠയുമുണ്ടാകാം. അത് പിന്നീട് വിറയലിനും കാരണമാകും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.