Metabolism Boost At 40: നാല്പത് വയസ് എന്നത് ആരോഗ്യകരമായി മികച്ച സമയം എന്ന് തന്നെ പറയാം. എന്നാല്‍, ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് 40 വയസ് കഴിയുമ്പോള്‍ നമ്മുടെ മെറ്റബോളിസം ദുര്‍ബലമാകുന്ന ഒരു സാഹചര്യം ഉണ്ടാകാം.

';


ശരീരം ഭക്ഷണത്തെ ഊർജമാക്കി മാറ്റുന്ന പ്രക്രിയയാണ് മെറ്റബോളിസം. മെറ്റബോളിസം മന്ദഗതിയിലാകുമ്പോൾ, കലോറി എരിയിക്കാന്‍ ശരീരത്തിന് കൂടുതൽ സമയം വേണ്ടി വരും.

';


മെറ്റബോളിസം ദുര്‍ബലമാകുന്ന അവസ്ഥ ശരീരത്തിന് പല പാര്‍ശ്വഫലങ്ങളും നല്‍കും. ഇത് ക്രമേണ ശരീരഭാരം വർദ്ധിപ്പിക്കാനും ഉപാപചയ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കാനും ഇടയാക്കും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങൾക്ക് മെറ്റബോളിസം ശക്തിപ്പെടുത്താനും എന്നത്തേയും പോലെ സജീവമായി തുടരാനും കഴിയും.

';

പതിവായി വ്യായാമം ചെയ്യുക

മെറ്റബോളിസം ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് വ്യായാമം. കുറഞ്ഞത് 30 മിനിറ്റ് മിതമായ തീവ്രതയിലുള്ള വ്യായാമം അല്ലെങ്കിൽ 15 മിനിറ്റ് ഉയർന്ന തീവ്രതയിലുള്ള വ്യായാമം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

';

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

ആരോഗ്യകരമായ ഭക്ഷണക്രമം മെറ്റബോളിസം വർദ്ധിപ്പിക്കാന്‍ സഹായിക്കും. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കാന്‍ ശ്രദ്ധിക്കുക.

';

ആവശ്യത്തിന് ഉറങ്ങുക

ഉറക്കക്കുറവ് മെറ്റബോളിസത്തെ മന്ദീഭവിപ്പിക്കും. എല്ലാ ദിവസവും 7-8 മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കുക.

';

സമ്മർദ്ദം കുറയ്ക്കുക

സമ്മർദ്ദം മെറ്റബോളിസത്തെ മന്ദഗതിയിലാക്കും. സമ്മർദ്ദം കുറയ്ക്കുന്നതിന് യോഗ, ധ്യാനം, ഹോബികള്‍ അല്ലെങ്കിൽ മറ്റ് മാര്‍ഗ്ഗങ്ങള്‍ പരിശീലിക്കുക.

';

. ആവശ്യത്തിന് വെള്ളം കുടിക്കുക

മെറ്റബോളിസം ഉൾപ്പെടെ ശരീരത്തിന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും വെള്ളം പ്രധാനമാണ്. ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിയ്ക്കുക എന്നത് പ്രധാനമാണ്.

';

പുകവലിയും മദ്യപാനവും ഒഴിവാക്കുക

പുകവലിയും മദ്യപാനവും മെറ്റബോളിസത്തെ മന്ദീഭവിപ്പിക്കും. അതിനാല്‍ ഈ രണ്ട് കാര്യങ്ങളും ഒഴിവാക്കുക.

';

VIEW ALL

Read Next Story